ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണനെ അന്യായമായി ജയിലിലടച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ ജയിലില്‍ അടച്ചതിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം 25 ലക്ഷം രൂപവരെ ഉയര്‍ത്താമെന്നും സുപ്രീംകോടതി അറിയിച്ചു.

നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നതല്ല, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാതെ പോകരുതെന്നാണ് തന്‍റെ ആവശ്യമെന്ന് നമ്പി നാരായണന്‍ കോടതിയെ അറിയിച്ചു