ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് രഹസ്യമായി ആര്‍എസ്എസിന്റെ വോട്ട് തേടുന്നുവെന്ന് എം.എം ഹസന്‍

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് രഹസ്യമായി ആര്‍എസ്എസിന്റെ വോട്ട് തേടുന്നുവെന്ന് എം.എം ഹസന്‍. എല്‍ഡിഎഫ് ആര്‍എസ്എസിന്റെ വോട്ട് പ്രതീക്ഷിക്കുന്നു. കാനവും കോടിയേരിയും പരസ്പര വിരുദ്ധമായി പറയുന്നത് നാടകം. ബിഡിജെഎസിനെ ബിജെപി അവഗണിക്കുന്നുവെന്ന അഭിപ്രായത്തോട് യോജിക്കുന്നുവെന്നും ഹസന്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ്, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ ഇന്ന് കോടിയേരിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന് പറഞ്ഞ കാനം കേരള കോണ്‍ഗ്രസ് എമ്മിന്റെ കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞിരുന്നു.