ബിജെപിയുമായി നിസഹകരണം തുടരുമെന്ന് ബിഡിജെഎസ്; ചെങ്ങന്നൂര്‍ പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കും

ചെങ്ങന്നൂര്‍: ബിജെപിയുമായി നിസഹകരണം തുടരുമെന്ന് ബിഡിജെഎസ്. ആവശ്യങ്ങളില്‍ തീരുമാനമാകും വരെ നിസഹകരണം തുടരുമെന്ന് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

പരാതികള്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നേതൃത്വത്തിന്റെ മറുപടി ഒരാഴ്ചയ്ക്കകം പ്രതീക്ഷിക്കുന്നു. ചെങ്ങന്നൂരിലെ പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ബോർഡ്,​ കോർപ്പറേഷൻ സ്ഥാനങ്ങളല്ല തങ്ങളുടെ പ്രശ്നമെന്ന് തുഷാർ പറഞ്ഞു. സംഘടനാപരമായി പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കണമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടുണ്ട്. എൻ.ഡി.എയുമായി ബന്ധപ്പെട്ട ചില പരാതികളും നേതൃത്വത്തെ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമന്നാണ് കരുതുന്നത്. ഉണ്ടായില്ലെങ്കിൽ നിസഹകരണം തുടരുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.