മോദിക്കെതിരേ സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്

ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും കര്‍ണാടകയിലെ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയ്ക്കുമെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വക്കീല്‍ നോട്ടീസയച്ചു.

അഴിമതി ആരോപണം പിന്‍വലിച്ച് മാപ്പ് പറയാത്തപക്ഷം 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടിസിലുണ്ട്.

കര്‍ണടക സര്‍ക്കാരിന് ബന്ധങ്ങളെക്കാള്‍ വലുത് പണമാണെന്നു മോദി ആരോപിച്ചിരുന്നു. ‘സിദ്ധ ‘റുപിയ്യ’ സര്‍ക്കാരാണെന്നും പത്ത് ശതമാനം കമ്മിഷനെടുക്കുന്ന സര്‍ക്കാര്‍ എന്നും മോദി കര്‍ണാടക സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു.

തന്റെ പാര്‍ട്ടിയേയും തന്നെയും അപമാനിക്കാനാണ് ഇത്തരത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് സിദ്ധരാമയ്യ നോട്ടിസില്‍ പറയുന്നു.