താന്‍ കണ്ട നിരവധിയാളുകളേക്കാള്‍ ഇന്ത്യക്കാരിയെന്നു പറയാന്‍ യോഗ്യതയുള്ളവരാണ് സോണിയ-മോദിക്ക് മറുപടിയുമായി രാഹുല്‍

ന്യൂഡല്‍ഹി: താന്‍ കണ്ട നിരവധിയാളുകളേക്കാള്‍ ഇന്ത്യക്കാരിയെന്നു പറയാന്‍ യോഗ്യതയുള്ളവരാണ് തന്റെ മാതാവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

‘ എന്റെ മാതാവ് ഇറ്റാലിയനാണ്. എന്നാല്‍ അവര്‍ അവരുടെ ജീവിതത്തിന്റെ കൂടുതല്‍ സമയം ചെലവഴിച്ചത് ഇന്ത്യയിലാണ്. അവര്‍ മറ്റാരേക്കാളും ഇന്ത്യക്കാരിയെന്നു പറയാന്‍ അര്‍ഹയാണ്. അവര്‍ ഈ രാജ്യത്തിനു വേണ്ടി ത്യാഗമനുഷ്ഠിച്ചു. രാജ്യത്തിനായി പ്രയാസങ്ങള്‍ സഹിച്ചു’-രാഹുല്‍ പറഞ്ഞു.

മോദി വ്യക്തിപരമായാണ് ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.