ഭരണകൂട ഭീകരതയുടെ നാല് ഇരകൾ

റോയ് മാത്യു

1ആർ. ഗിരിജ ഐഎഎസ് – പത്തനംതിട്ട മുൻ കലക്ടർ ,
2. ഗോമതി – മൂന്നാറിലെ പിമ്പിളൈ ഒരു മൈ നേതാവും തോട്ടം തൊഴിലാളിയും
3. ജോത്സ്യന – കോഴിക്കോട് – കോടഞ്ചേരി സ്വദേശിനിയും ഗർഭിണിയുമായായിരുന്ന ജോ ത്സനയുടെ വയറ്റിൽ അക്രമികൾ ചവിട്ടി ഗർഭസ്ഥ ശിശു മരിച്ചു
4- ചിത്രലേഖ – കണ്ണൂരിലെ ഓട്ടോ റിക്ഷാ തൊഴിലാളി

ഭരണകക്ഷിയായ സിപിഎമ്മിന്റെ തിട്ടൂരങ്ങൾക്കും ഇംഗിതങ്ങൾക്കും വഴങ്ങാത്തതിന്റെ പേരിൽ നിരന്തരമായ സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും ഇരയായ ഉദ്യോഗസ്ഥയാണ് പത്തനം തിട്ട മുൻ കലക്ടർ ആർ. ഗിരിജ ഐഎസ്. ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച ഭരണകക്ഷി നേതാവിനെതിരെ കർശന നിലപാട് സ്വീകരിച്ചതോടെ ഗിരിജ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായി. കലക്ടറേറ്റിന് മുന്നിൽ കലക്ടർക്കെതിരെ CPM സ്പോൺസേർഡ് നിരന്തര സമരങ്ങൾ – ഒടുവിൽ ബുധനാഴ്ചMay 9 ന് ചേർന്ന ക്യാബിനറ്റ് യോഗ തീരുമാനപ്രകാരം കലക്ടറെ സ്ഥലം മാറ്റുന്നു.
അന്ന് തന്നെ സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി.ബി. ഹർഷകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് – ” പത്തനംതിട്ടയിൽ നിന്ന് ഡാകിനിയെ കസേരയോടെ പിഴുതെറിഞ്ഞു “.
ഡാകിനി ആരെന്ന ചർച്ച കൊഴുക്കുന്നതിനിടയിൽ മറ്റൊരു സി പി എം നേതാവായ അഡ്വ. മനോജ് എസ് എഴുതുന്നു – ” ഈ ഡാകിനി (ഗിരിജ IAS) ആണെന്ന് ആർക്കാണ് അറിയാത്തത് ” സ്ത്രീ സംരക്ഷകരെന്ന് സ്വയം കൊട്ടിഘോഷിക്കുന്ന പാർടിയുടെ നേർസാക്ഷ്യങ്ങൾ !

പൊലീസും രാഷ്ട്രീയക്കാരും തന്നെ ജീവിക്കാനനുവദിക്കുന്നില്ലെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍ പറയുന്നു. തോട്ടംതൊഴിലാളികള്‍ക്കായി സമരം ചെയ്തതിന്റെ പേരില്‍ മൂന്നാറിലെ സി പി എം പ്രാദേശിക നേതൃത്വവും പൊലീസും തന്നെ വേട്ടയാടുകയാണെന്നും ഗോമതി അഗസ്റ്റിന്‍റ വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തി തന്നെയും കുടുംബത്തെയും വാടക വീട്ടില്‍ നിന്ന് ഇറക്കി വിടാനാണ് ഇത്തവണ പൊലീസ് ശ്രമിക്കുന്നതെന്നും ഗോമതി ആരോപിക്കുന്നു.

രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഗോമതിയോട് പകവീട്ടുകയാണ് . മൂന്നാര്‍ പെമ്പിളൈ ഒരുമൈ സമരം നയിച്ചതിന്റെ പേരിലും പോരാട്ടങ്ങള്‍ തുടര്‍ന്നതിന്റെ പേരിലുമാണ് നീക്കങ്ങള്‍. ജങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് ഈ വേട്ടയാടലുകള്‍, ദേവികുളം പഞ്ചായത്ത് നല്ലതണ്ണി ഡിവിഷനിലെ ജനപ്രതിനിധിയാണ് ഗോമതി. . സമരം നയിച്ചതിന്റെ പേരിൽ തോട്ടത്തിലെ ജോലി നഷ്ടപ്പെട്ടു. മൂന്നാർ കോളനിയിലെ വാടക വീട്ടിൽ നിന്ന് ഇറക്കി വിട്ടു. 17 കേസുകളാണ് ഗോമതിക്കെതിരെ എടുത്തിരിക്കുന്നത് – പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗോമതിയുടെ മകൻ പീഡിപ്പിച്ചു എന്ന കേസുൾപ്പടെ –

കോഴിക്കോട് കോടഞ്ചേരിയിൽ നാല് മാസം ഗർഭിണിയായ ജോത്സ്യന എന്ന യുവതിയുടെ വീട്ടിൽ അക്രമം നടത്തുകയും അവരുടെ വയറ്റിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചവിട്ടിയ സംഭവം മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ചവിട്ടി ന്റെ ആഘാതത്തിൽ ഗർഭസ്ഥ ശിശു മരിച്ചു. അതു കൊണ്ടൊന്നും ആ പാവപ്പെട്ട കുടുംബത്തിന് നേരെയുള്ള പ്രതികാരവും പീഡനവും അവസാനിച്ചിട്ടില്ല. പാർടിയുടെ നിരന്തര ശല്യം മൂലം ആകുടുംബം വീട് വിട്ട് താമരശേരിയിലേക്ക് പലായനം ചെയ്തു – വാടക വീട്ടിൽ താമസിക്കുന്ന സ്ഥലത്തും പാർട്ടി വക പീഡനങ്ങൾ – വാടക വീട്ടിന് കല്ലേറ്- ഭർത്താവിനെതിരെ കള്ള ക്കേസ്, ഇങ്ങനെ പോകുന്നു പാർട്ടി വക സ്ത്രീ സുരക്ഷ . ജോത്സ്യനയുടെ ഏഴ് വയസായ പെൺകുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്കെതിരെ നൽകിയ കേസ് പിൻവലിക്കണമെന്ന് പാർടി പറഞ്ഞത് കേൾക്കാത്തതിന്റെ ശിക്ഷയാണിതെല്ലാം. പോസ്കോ കേസിലെ പ്രതി അവിടെ വിലസുന്നുണ്ട്. പോലീസ് പിടിക്കുന്നില്ല. ബെഹ്റയുടെ സർക്കുലറകൾക്ക് പാർട്ടിയും പോലീസും പുല്ലുവില യാ ണ് കല്പിച്ചിരിക്കുന്നത്.

ചിത്രലേഖ – വർഷങ്ങളായി സിപിഎം വിരുദ്ധ യും പ്രതിലോമ കാ രിയുമാണ്. കണ്ണൂരിൽ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് പാർട്ടി നിശ്ചയിച്ച് പാവപ്പെട്ട ഈ ദലിത് യുവതിക്കെതിരെ സി പി എം പോരാട്ടം നടത്തുകയാണ്. കഴിഞ്ഞ സർക്കാർ വീട് വെക്കാൻ അനുവദിച്ച അഞ്ച് സെന്റ് ഭൂമി പിണറായി സർക്കാർ തിരിച്ചെടുത്ത് മാതൃക കാണിച്ചു. ഒടുവിൽ ഹൈക്കോടതിയുടെ ദയാവായ് പിൽ സർക്കാർ നടപടി റദ് ചെയ്തു . കഴിഞ്ഞയാഴ്ച വീട്ടിന്റ മുന്നിൽ ഒരു പട്ടിയെ കൊന്നിട്ടിരുന്നു. ഇത്തരം സദ് പ്രവർത്തികൾ പാർട്ടി കൃത്യമായി നടത്തി വരുന്നുണ്ട്. വിപ്ലവത്തിന് തടസം നിൽക്കുന്നത് ജോത്സ്യന, ദലിത് യുവതികളായ ഗോമതി, ചിത്രലേഖ തുടങ്ങിയവരാണല്ലോ – അതു കൊണ്ട് എത്രയും പെട്ടെന്ന് ഇവരെ ഇല്ലായ്മ ചെയ്താൽ സി പി എം വിഭാവന ചെയുന്ന സമത്വ സുന്ദര കേരളമുണ്ടാകും.

നിക്കരാഗ്വയിലെ കാതറീന മദാമ്മയെ അമേരിക്കയിലെ ബ്രണ്ണൻ സായ്പ്പ് മുണ്ട് പൊക്കി കാണിച്ചു എന്ന് പറഞ്ഞു ” മീ ടു – ” വറുത്ത മീൻ – തുടങ്ങിയ ഡപ്പാം കൂത്ത് നടത്തുന്ന ഇവിടുത്തെ കൊച്ചമ്മമാർക്കിതൊന്നും വിഷയ മേ അല്ല – കാരണം ഈ സ്ത്രീകൾ കറുത്തവരും വിയർപ്പ് നാറ്റമുള്ളവരുമാണ് – അവർക്കു വേണ്ടിയൊന്നും മെനക്കെടാനും മിണ്ടാനും സവർണ തമ്പുരാട്ടിമാർക്ക് മനസില്ല –