നിശാന്തിനി എന്ന ഇടിയൻ പോലീസ്കാരിക്ക് ഷൈലജ മന്ത്രിയുടെ ഗുഡ് സർട്ടിഫിക്കേറ്റ്

ഐപിഎസ് കാരിയായ നിശാന്തിനിയെ നിർഭയ സംസ്ഥാന കോർഡിനേറ്ററുടേയും ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്കീം സ്പെഷ്യൽ ഓഫീസറുടെയും ചുമതല നല്കിയത് സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷയ്ക്കു വേണ്ടിയാണെന്ന് മന്ത്രി കെ. കെ. ഷൈലജ..

2011 മാർച്ചിൽ തൊടുപുഴയിൽ യൂണിയൻ ബാങ്കിൽ മാനേജരായിരുന്ന പേഴ്സി ജോസഫിനെ എഎസ് പിയായിരുന്ന നിശാന്തിനിയും രണ്ട് വനിതാ പോലീസ് കാരികളും ചേർന്ന വ്യാജ പീഡന പരാതി ഉണ്ടാക്കി അതി ക്രൂരമായി മർദിച്ച് ജയിലിലടച്ചതിന് ഹൈക്കോടതിയുടെ വിമർശനവും വകുപ്പ് തല നടപടിയും നേരിടുന്ന വ്യക്തിയെയാണ് സ്ത്രീ സുരക്ഷയുടെ കാവലാളായി ഇടത് സർക്കാർ നിയമിച്ചിരിക്കുന്നത്.
2011ലാണ് പേഴ്സി ജോസഫിനെ നിശാന്തിനി ഐപിഎസ് അടക്കം ഒരു കൂട്ടം പൊലീസുകാര്‍ ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കിയത്. സ്കൂട്ടര്‍ വാങ്ങാന്‍ ലോണിനായി ചെന്ന പ്രമീളാ ബിജു എന്ന പൊലീസുകാരിയുടെ കയ്യില്‍ കടന്നു പിടിച്ചു എന്ന് കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു. പേഴ്സി ജോസഫിനെ കുരുക്കാന്‍ കെട്ടി ചമച്ച കള്ളക്കേസാണെന്ന് കണ്ട് 2016 ഏപ്രില്‍ 15ന് ഇദ്ദേഹത്തെ തൊടുപുഴ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് തനിക്കെതിരെ കള്ളക്കേസ് ചമച്ച പൊലീസുകാര്‍ക്കെതിരെ പേഴ്സി ജോസഫ് നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെയാണ് നിശാന്തിനി ഐപിഎസ് അടക്കം പ്രതിക്കൂട്ടിലായിരിക്കുന്നത്.

തൊടുപുഴയില്‍ യൂണിയന്‍ ബാങ്ക് മാനേജരായിരുന്ന പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെ കസ്റ്റഡിയില്‍ ദ്രോഹിച്ചെന്ന കേസില്‍ നിശാന്തിനിയടക്കമുള്ള പോലീസുദ്യോഗസ്ഥരുടെപേരില്‍ അച്ചടക്കനടപടി ആവശ്യമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പരാതിക്കാരന്റെ പ്രഥമവിവരമൊഴി വിളിച്ചുവരുത്തി ടെയുള്ള പോലീസുദ്യോഗസ്ഥര്‍ ആരോപണവിധേയരായ കേസാണിത്. ഇപ്പോള്‍ ഹൈക്കോടതിക്കുമുന്നിലുള്ള പ്രഥമവിവരമൊഴി രജിസ്ട്രി തൊടുപുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അവിടെ നിലവിലുള്ള കേസിലെ വിചാരണ വേഗമാക്കണം.
2011 ജൂലായ് 27-ന് എറണാകുളത്തെ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്ന പരാതിക്കാരനായ പേഴ്സി യെ നിശാന്തിനിയും പോലീസുകാരും ചേർന്നു മർദിച്ചതായി കണ്ടെത്തിയിരുന്നു.

പേഴ്‌സിയെ എ.എസ്.പി.നിശാന്തിനിയുടെ ഓഫീസിലെത്തിച്ചായിരുന്നു മര്‍ദിച്ചവശനാക്കിയത്.തന്റെ ഇരു കവിളിലും നിശാന്തിനി മർദിക്കുകയും കർണപുടത്തിന് സാരമായ തകരാറ് സംഭവിച്ചുവെന്ന് പേഴ്സി ആരോപിച്ചിരുന്നു.

ഇത്ര ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടത്തിയ ഇടിയൻ പോലീസുകാരി നിശാന്തിനിയെ തന്നെ സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിനായി നിയമിച്ച പിണറായി സർക്കാരിനും സാമൂഹ്യക്ഷേമ മന്ത്രിക്കും നല്ല നമസ്കാരം ! സഖാക്കള്കുട്ടമായി വന്ന് ന്യായീകരിക്കട്ടെ!

റോയ് മാത്യു