ഒടുവിൽ മാർത്തോമ്മ മെത്രാന് തലയിൽ വെട്ടം വീണു. ഉപതിരഞ്ഞെടുപ്പിൽ മദ്യനയം ചർച്ചയാകില്ല

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചാനലുകളിലും പത്രങ്ങളിലും പ്രത്യക്ഷപ്പെടുന്ന കുണ്ടി കുലുക്കി പക്ഷികളാണ് കേരളത്തിലെ മെത്രാന്മാർ – ഒരു പണിയുമില്ലാതെ ദുർമേദസ് ബാധിച്ചിരിക്കുന്ന വൃദ്ധന്മാർ ഒന്നുണരുന്നത് തിരഞ്ഞെടുപ്പ് വരുമ്പോഴാണ്. ഇവരുടെ തള്ള് കേട്ടാണ് വിശ്വാസികൾ വോട്ട് ചെയ്യുന്നതെന്ന് ഇവരെങ്ങനെയോ ധരിച്ച് വശായിട്ടുണ്ട്. ഞാനും മൊതല യച്ചനും എന്ന മട്ടിലാണ് പിന്നെ മൊത്തം മസില് പിടിത്തം – ഏതെങ്കിലുമൊരു രാഷ്ടീയക്കാരൻ ഒന്ന് കണ്ട്, രണ്ട് സുഖിപ്പീര് ഡയലോഗടിച്ചാൽ പിന്നെ സകല മെത്രാന്മാർക്കും ഉൾപുളകം വരും. – രണ്ട് ഓട്ടോ റിക്ഷകളിൽ കേറ്റാൻ ആളില്ലാത്ത സഭയുടെ മെത്രാന്മാരൊക്കെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഞാഞ്ഞൂല് പോലെ ഞൊളയ്ക്കാൻ തുടങ്ങും. ഇങ്ങനെ ഒരു മൂത്ത ബിഷപ്പ് തിരുവനന്തപുരം പട്ടണത്തിലുണ്ട്.

ജനാധിപത്യം ഒരു ഡപ്പാൻ കുത്ത് ഡാൻസ് ആയതു കൊണ്ട് ആർക്കും കേറി തുള്ളാം – കെ. എസ്. ആർ.ടി. സി സൂപ്പർ ഫാസ്റ്റ് ബസ്സിന് മുന്നിൽ മസില് പിടിച്ചു നില്ക്കുന്ന തവളയെപ്പോലാണ് കേരളത്തിലെ മെത്രാന്മാർ .
ഉപതിരഞ്ഞെടുപ്പിൽ മദ്യനയം ചർച്ച യാവില്ലെന്ന് പറയാനുള്ള ബോധമെങ്കിലും മാർത്തോമ്മ മെത്രാപ്പോലീത്തയ്ക്കുണ്ടായതിൽ കർത്താവിന് സ്തോത്രം! ഇപ്പോഴെങ്കിലും തലയിൽ ടോർച്ചടിച്ചതിൽ മെത്രാന് വന്ദനം! 1996 ലും 2016 ലും ഗുണം പിടിക്കാതെ പോയ മദ്യനയം ഇനി ഒരിക്കലും ഗുണം പിടിക്കില്ല. എന്തുകൊണ്ടാണ് പരമ പരിശുദ്ധന്മാരായ എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും മദ്യനയത്തെ ക്കുറിച്ച് മിണ്ടാത്തതെന്ന് ഈ മെത്രാന്മാര് ഒന്ന് ആലോചിച്ചാ പോരെ –
പ്രായപൂർത്തി വോട്ടവകാശമുള്ള രാജ്യത്ത് എന്തിനാണാവോ ഈ പരമ യോഗ്യന്മാർ ഇമ്മാതിരി അലമ്പ് വർത്തമാനങ്ങൾ തള്ളുന്നത്. ഇതൊക്കെ പറയാൻ താനാരുവാ, എന്ന് ആർജവമുള്ള ഒരു നേതാവ് ചോദിച്ചാൽ ഈ ദിവ്യന്മാരുടെ കൃമികടി അതോടെ തീരും. ആ ചോദ്യം ചോദിക്കാൻ ഒരുത്തനെങ്കിലും പിറവി എടുക്കട്ടെ!