ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു

ചെങ്ങന്നൂര്‍: ശബരിമല വലിയ തന്ത്രി കണ്ഠര് മഹേശ്വരര് (92) അന്തരിച്ചു. അന്ത്യം ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തില്‍. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു.

18-ാം വയസ്സ് മുതൽ ശബരിമലയിൽ താന്ത്രിക കർമങ്ങളിൽ പങ്കെടുത്തിരുന്നു. ശബരിമലയിൽ തീപിടിത്തത്തിനു ശേഷം നടന്ന പുനഃപ്രതിഷ്ഠയിൽ സഹ കാർമികനായിരുന്നു.

കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്‌ എഴുന്നൂറോളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്‌. നിരവധി വിദേശരാഷ്ട്രങ്ങളിലും അയ്യപ്പ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ചെറുമകൻ മഹേഷ് മോഹനരാണ് ഇപ്പോൾ ശബരിമല തന്ത്രി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ