മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: തുഷാറിനും വെള്ളാപ്പള്ളിക്കുമെതിരെ കേസ്

ചെങ്ങന്നൂര്‍: മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാംപ്രതിയാക്കി ചെങ്ങന്നൂര്‍ പൊലിസ് കേസെടുത്തു. തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ ഏഴ് പ്രതികളാണുള്ളത്. കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കേസ് കൈമാറും.

വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് മൈക്രോ ഫിനാന്‍സിന്റെ ഒന്നരക്കോടി രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് എസ്.എന്‍.ഡി.പി സംരക്ഷണസമിതിയാണ് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഏഴ് പേര്‍ക്കെതിരെ കേസെടുക്കാന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു.