നടിയെ അക്രമിച്ച കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് മാറ്റിയത് ആക്രമിച്ച ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹര്‍ജി, വനിതാ ജഡ്ജ് വേണമെന്ന നടിയുടെ ഹര്‍ജി പ്രതികളുടെ ജാമ്യാപേക്ഷ എന്നിവയാണ് 26 ന് പരിഗണിക്കാന്‍ മാറ്റിയത്.