അട്ടപ്പാടിയില്‍ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസ്; പ്രതികളിലൊരാള്‍ കോടതിയില്‍ ഹാജരാക്കവെ ഓടി രക്ഷപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. കാരറ സ്വദേശി വീനസ് ആണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടി ഏഴു മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്.

കേസിലെ 12 പ്രതികളെയും മണ്ണാര്‍ക്കാട് സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സംഭവം. പോലീസ് വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ വീനസ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.