ജോൺ ഏബ്രഹാമിനെക്കുറിച്ച് സിനിമ വരുന്നു;സംവിധാനം പ്രേംചന്ദ്

മലയാളത്തിൽ ജനകീയ സിനിമക്ക് രാഷ്ട്രീയാടിത്തറ പണിത സംവിധായകൻ ജോൺ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് സംവിധാനം ചെയ്യുന്ന ജോണിന്റെ ടീസർ ശബ്ദമാന്ത്രികൻ റസൂൽ പൂക്കുട്ടി ജോൺ എബ്രഹാമിന്റെ മുപ്പത്തിയൊന്നാമത് ഓർമ്മദിനമായ മെയ് 31 ന് ഓൺലൈനിൽ ലോഞ്ച് ചെയ്യും. മുക്തയാണ് നിർമ്മാതാവ് . ജോണിനൊപ്പം സിനിമകളിൽ പ്രവർത്തിച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടെയും സർഗ്ഗാത്മക പങ്കാളിത്തത്തിലൂടെയാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്.
ജോൺ എബ്രഹാമിന്റെ മരിയ്ക്കാത്ത ഓർമകളെ ആസ്പദമാക്കി ദീദി ദാമോദരനാണ് തിരക്കഥ രചിച്ചത് . കോഴിക്കോട് , കോട്ടയം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയായത്. ജോൺ എബ്രഹാമിന്റെ സഹോദരി ശാന്ത , ഹരിനാരായണൻ , ഡോ: രാമചന്ദ്രൻ മൊകേരി , പ്രൊഫ: ശോഭീന്ദ്രൻ , മധുമാസ്റ്റർ , അനിത , പ്രകാശ് ബാരെ എന്നിവരാണ് പ്രധാന വേഷങ്ങളിൽ . ഒപ്പം ആർട്ടിസ്റ്റ് മദനൻ , ചെലവൂർ വേണു , സിവിക് ചന്ദ്രൻ ,ഷുഹൈബ് , ദീപക് നാരായണൻ , ജീവൻ തോമസ് , ജോൺസ് മാത്യു , നന്ദകുമാർ , കരുണൻ , ഷാനവാസ് കോനാരത്ത് , രാജഗോപാൽ , വിജീഷ് , യതീന്ദ്രൻ കാവിൽ , അരുൺ പുനലൂർ , ഷാജി , വിഷ്ണു , അഭിനവ് , ജീത്തു കേശവ് , വിനയ് , വിവേക് , ഷൗക്കത്തലി , ഒ.പി. സുരേഷ് , ശിവപ്രസാദ് , സലീം , ജിജോ, അർജുൻ ചെങ്ങോട്ട് , ഷിബിൻ സിദ്ധാർത്ഥ് , പ്രദീപ് ചെറിയാൻ , മിയ നിഖിൽ . രാമചന്ദ്രബാബു , എം .ജെ.രാധാകൃഷ്ണൻ , ഫൗസിയ ഫാത്തിമ , പ്രതാപ് ജോസഫ് , രാഹുൽ അക്കോട്ട് , സൂരജ് (ഹെലികാം ) എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിച്ചത് . ദുന്ദു കലാസംവിധാനവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിതിൻ ലൂക്കോസ് ശബ്ദസംവിധാനവും നിർവഹിക്കുന്നു. പബ്ലിസിറ്റി ഡിസൈൻ ശരത് കൃഷ്ണ , സഹസംവിധാനം അഭയ് സ്റ്റീഫൻ , വെങ്കട്ട് രമണൻ .