എന്തിനാണ് യുവ എം.എല്‍.എമാര്‍ എന്റെ മേല്‍ കുതിര കയറുന്നത്? പ്രവര്‍ത്തിച്ച് തന്നെയാണ് നേതാവായത്: പി.ജെ.കുര്യന്‍

പത്തനംതിട്ട: യുവ എംഎല്‍എമാര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി പി.ജെ. കുര്യന്‍ എംപി. ‘ബൂത്ത്, മണ്ഡലം തലം മുതല്‍ ഓരോ തട്ടിലും 20 വര്‍ഷം പ്രവര്‍ത്തിച്ച് നേതൃനിരയില്‍ വന്ന ശേഷമാണ് എംപിയായത്. അല്ലാതെ ഇപ്പോള്‍ അഭിപ്രായം പറയുന്ന യുവ എംഎല്‍എമാരെ പോലെ അല്ല. അവരൊക്കെ 25,28 വയസില്‍ നേരിട്ട് എംഎല്‍എ ആയവരാണ്. ഞാന്‍ അങ്ങനെയല്ലെന്ന്’ പി.ജെ.കുര്യന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലങ്ങളിലും യുവാവായിരുന്ന കാലങ്ങളിലും ഞങ്ങളുടെ ജില്ലയില്‍ മാത്രമല്ല, കേരളമൊട്ടാകെ കെ.എസ്.യു. വും യൂത്ത് കോണ്‍ഗ്രസ്സും ശക്തമായിരുന്നു. ഇപ്പോള്‍ രണ്ടിന്റെയും സ്ഥിതിയെന്താണ്? ഈ സ്ഥിതിക്ക് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? രാജ്യസഭയില്‍ ‘വൃദ്ധന്മാര്‍’ പോയതുകൊണ്ടാണോ ഈ സ്ഥിതിയുണ്ടായത്?എനിക്ക് ഒരു സംശയം. പ്രായമാകുന്നത് ഒരു കുറ്റമാണോ? പ്രായമായവരെ വൃദ്ധന്മാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കണമോ? ഈ യുവ എം.എല്‍.എ മാരുടെ വീടുകളിലെ പ്രായമായവരോട് ഇങ്ങനെയാണോ ഇവര്‍ പെരുമാറുന്നത്? ഇത് വായിച്ച ശേഷവും എന്നെ അധിക്ഷേപിക്കുമെന്ന് എനിയ്്ക്കറിയാം. പക്ഷേ അധിക്ഷേപിക്കുന്നവര്‍ ചില സത്യങ്ങള്‍ അറിയുന്നതാണ് നല്ലത്. പിന്നീട്എന്നെങ്കിലും അവര്‍ക്ക് കുറ്റബോധമുണ്ടാകും’ എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം