ജയലളിത ഇനി ഒാർമ്മ

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സംസ്ക്കാര ചടങ്ങുകൾ  വൻ ജനാവലിയെ സാക്ഷി നിർത്തി സംസ്ഥാന ബഹുമതികളോടെ പൂർത്തിയായി.
അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തത് തോഴി ശശികലയാണ്. കണ്ണീരണിഞ്ഞ അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം ജയലളിത ഉജ്ജ്വല സ്മരണയായി. രാഷ്ട്രപതി, പ്രധാനമന്ത്രിയടക്കമുള്ളവര്‍ വിലാപയാത്രയില്‍ ഭാഗമായി. മറീന ബീച്ച് അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യ സാഗരമായി.
മുൻ മുഖ്യമന്ത്രിയും ജയലളിതയുടെ രാഷ്ട്രീയ ആചാര്യനുമായ എം.ജി.ആറിൻ്റെ  സ്മാരകത്തിന് അടുത്തു തന്നെ മറീന ബീച്ചിലാണ് ജയലളിത ഇനി അന്ത്യ വിശ്രമം കൊള്ളുക.വൈകിട്ട്  ആറുമണിയോടെയായിരുന്നു സംസ്ക്കാര ചടങ്ങുകൾ.മൃതദേഹം പൊതു ദർശനത്തിന് വച്ച രാജാജി ഹാളിൽ നിന്നും പ്രത്യേക വാഹനത്തിൽ വിലാപയാത്രയായാണ് മറീന ബീച്ചിലേക്ക് കൊണ്ടു വന്നത് . കര-നാവിക-വ്യോമസേനാംഗങ്ങളാണ് പുഷ്പാലംകൃതമായ വാഹനത്തിൽ അനുഗമിച്ചത്
തങ്ങളെ വിട്ടുപോയ അമ്മയെ ഒരു നോക്ക് കാണുവാൻ ജനസാഗരമാണ് ചടങ്ങിലേക്ക് ഒഴുകിയെത്തിയത്. ജയലളിതയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ പലയിടഅങ്ങളിലും സംയമനം നഷ്ട്ടപ്പെട്ട അനുയായികളെ നിയന്ത്രിക്കാൻ പോലീസിന്  കഷ്ട്ടപ്പെടേണ്ടിവന്നു
പ്രധാന മന്ത്രി നരേന്ദ്ര മോദി,രാഷ്ട്രപതി പ്രണാബ് മുഖർജി,കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗന്ധി .മുൻ പ്രധാന മന്ത്രി  ദേവ ഗൗഡ കേരള മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് . തുടങ്ങിയ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അന്ത്യോപചാരം അർപ്പിക്കാനായി ചെന്നയിലെത്തിയിരുന്നു.തമിഴ് സിനിമാ ലോകത്തുനിന്ന് നിരവധിപ്പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി. ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ചു  രാജ്യത്ത് ഒരു ദിവസവും ,തമിഴ്നാട്ടിൽ ഏഴു ദിവസവുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത് .
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും ആരാധകരും ചെന്നൈയിലെത്തിയിട്ടുള്ളത് .ഇവർ മടങ്ങിപ്പോകുന്നതു  വരെ കർശ്ശന ജാഗ്രതാ നിർദ്ദശമാണ് പോലീസ് നൽകിയിരിക്കുന്നത്