ജപ്പാനിലെ ഷിന്‍മോ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു

ടോക്കിയോ: ജപ്പാനിലെ ഷിന്‍മോ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ മേഖലയായ കഗോഷിമ മിയാസാക്കിയില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. പ്രദേശിക സമയം രാവിലെ ഒമ്പതിനായിരുന്നു സംഭവം. അഗ്‌നിപര്‍വതത്തില്‍ നിന്ന് 2,300 അടി ഉയരത്തിലേക്ക് ചാരവും പുകയും വമിച്ചു അത് സമീപ പ്രദേശങ്ങളില്‍ ആകെ പടര്‍ന്നിരിക്കുകയാണ്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ