ഫോമ: ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്റ്, വിന്‍സെന്‍റ് ബോസ് വൈസ് പ്രസിഡന്റ്

ചിക്കാഗോ: ഫോമാ 2018 2020 ഭരണസമിതിയിലേക്കു നടന്ന വാശിയേറിയ തെരെഞ്ഞെടുപ്പില്‍ പ്രസിഡന്‍റായി
ഫിലിപ്പ് ചാമത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫിലിപ്പ് ചാമത്തിനു 260 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി ജോണ്‍ സി. വര്‍ഗീസ് നു 225 വോട്ടുകള്‍ നേടുവാന്‍ കഴിഞ്ഞുള്ളൂ . ഭൂരിപക്ഷം 35.

ഡാലസ് ടീമില്‍ നിന്ന് മൂന്നു പേരും ന്യു യോര്‍ക്ക് ടീമില്‍ നിന്നു മൂന്നു പേരും വീതമാണു വിജയിച്ചത്.

ഡാലസ് ടീമില്‍ നിന്നുള്ള വിന്‍സന്റ് ബോസ് വൈസ് പ്രസിഡന്റായി വിജയിച്ചു251 വോട്ട്. എതിര്‍ത്ത അന്നമ്മ മാപ്പിളശേരിക്ക് 205; ഫിലിപ്പ് ചെറിയാന്‍ 26.

സെക്രട്ടറിയായി വിജയിച്ച ജോസ് ഏബ്രഹാമിനു 320 വോട്ട്; ഏറ്റവും കൂടിയ ഭൂരിപക്ഷം. എതിര്‍ത്ത മാത്യു വര്‍ഗീസിനു 159.ട്രഷറായി ഷിനു ജോസഫ്, ജോ. സെക്രട്ടറിയായി സാജു ജോസഫ് ജോ. ട്രഷററായി ജയിന്‍ മാത്യുസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും വിജയിച്ചു. ന്യു യോര്‍ക്ക് പാനലില്‍ നിന്നുള്ളവരാണിവര്‍.

ട്രഷ്രറര്‍ വോട്ടുകള്‍ മൂന്നു വട്ടം എണ്ണി. ആദ്യം 243 വൊട്ട് ഷിനുവിനും 239 റെജി ചെറിയാനുമായിരുന്നു. റീക്ണ്ടില്‍ അത് 241 240 ആയിജോ. സെക്രട്ടറി സാജു ജോസഫിനു 320 എതിര്‍ത്ത രേഖാ നായര്‍ക്ക് 181.ജോ. ട്രഷറര്‍ ജയിന്‍ മാത്യുസിനു 258. എതിര്‍ത്ത ജോസ് സെബാസ്റ്റ്യനു 220.ന്യു യോര്‍ക്ക് മെട്രൊ റീജിയനില്‍ വിന്നു ആര്‍.വി.പി ആയി കുഞ്ഞു മാലിലും എമ്പയര്‍ റീജിയനില്‍ നിന്നു ആര്‍.വി.പി ആയി ഗോപിനാഥ കുറുപ്പും സതേണ്‍ റീജിയനില്‍ നിന്ന് ആര്‍.വി.പി. ആയി തോമ്മസ് ഒലിയാന്‍ കുന്നേലും ജയിച്ചു.

സെന്റ്രല്‍ റീജിയനില്‍ നാഷണല്‍ കമ്മിറ്റിയിലേക്കുഅബ്രഹാം ജോര്‍ജ് (ആഷ്‌ലി), ജോണ്‍ പട്ടാപതിയില്‍ എന്നിവര്‍ വിജയിച്ചുവനിതാ പ്രതിനിധികളായി ഡോ. സിന്ധു പിള്ള, ഡോ. ജയ്‌മോള്‍ ശ്രീധര്‍, അനു ഉല്ലാസ് എന്നിവര്‍ വിജയിച്ചു

Picture2