സ്‌‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി തെരഞ്ഞെടുത്ത 74 ആദിവാസി യുവതീ യുവാക്കള്‍ ഇനി കേരളാ പോലീസിന്‍റെ ഭാഗം

രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്രയികം ആദിവാസികളെ ഒരുമിച്ച്‌ പൊലീസ് സേനയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമിക്കുന്നത്.

അട്ടപാടിയില്‍ മോഷണകുറ്റം ആരോപിച്ച്‌ സാമൂഹ്യദ്രോഹികള്‍ തല്ലികൊന്ന മധുവിന്‍റെ സഹോദരി ചന്ദ്രിക അടക്കമുളളവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് നിയമന ഉത്തരവ് ഏറ്റുവാങ്ങി

മുഖ്യമന്ത്രി അടക്കമുളള ‍വിശിഷ്ടവ്യക്തികളുടെ സാധിന്യത്തില്‍ കാടിന്‍റെ മക്കള്‍ കാക്കിയണിഞ്ഞപ്പോള്‍ അത് ചരിത്രത്തോടുളള ഒരു മധുരമായ പ്രതീകാരം വീട്ടലായി.

കാലവും ,സമൂഹവും ഇക്കാലമത്രയും അയിത്തം കല്‍പ്പിച്ച മാറ്റി
നിര്‍ത്തിയിരുന്നവരുടെ പ്രതിനിധികള്‍ ഇനി ക്രമസമാധാനപാലനത്തിന്‍റെ പുതുവ‍ഴിയില്‍ പ്രവേശിക്കും.

74 അഭ്യസ്ഥവിദ്യരായ ആദിവാസിയുവാക്കളാണ് സ്പെഷ്യല്‍ റിക്കൂട്ട്മെന്‍റ് വ‍ഴി കേരളാ പോലീസിലേക്ക് പ്രവേശിച്ചത്.

പട്ടികവര്‍ഗ്ഗത്തില്‍ നിന്നുളള പ്രതിനിധികളെ ഇനിയും സര്‍ക്കാരിലേക്ക് സ്പെഷ്യല്‍ റിക്കൂട്ട്മെന്‍റ് വ‍ഴി തിരഞ്ഞെടുക്കുമെന്നും ,സംസ്ഥാനത്തിന്‍റെ വനമേഖലയില്‍ പിടിമുറുക്കുന്ന തീവ്രവാദ സ്വഭാവമുളള സംഘടനകളെ നേരിടുന്നതിന് ഇത്തരം റിക്കൂട്ട്മെന്‍റുകള്‍ ഉപകരിക്കപ്പെടുമന്നും മുഖ്യമന്ത്രി ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ആദിവാസി ജനവിഭാഗങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കുന്നവരുടെ എണ്ണം താമതമ്യേന കുറവായത് നികത്തുന്നതിനാണ് സര്‍ക്കാര്‍ സ്ഷ്യെഷ്യല്‍ റിക്കൂട്ട്മെന്‍റ് വ‍‍ഴി 74 ആദിവാസികള്‍ക്ക് ജോലി നല്‍കിയത് .

ജോളി ജോളി