അതിവേഗ റെയില്‍പ്പാത അലൈന്‍മെന്റ് പരിശോധിക്കണം

ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള അതിവേഗ റെയില്‍പ്പാതയുടെ അലൈ ന്‍മെന്റില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വിശദമായ നിര്‍ദ്ദേശ ങ്ങള്‍ നല്‍കാനാവശ്യപ്പെട്ടുകൊണ്ട് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന് കത്തയച്ചു. നിര്‍ദ്ദിഷ്ടപാത നഗരപ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിനായി നിലവിലെ റെയില്‍പ്പാതയ്ക്ക് സമാന്ത രമായോ, മുകളിലൂടെയോ നിര്‍മ്മിക്കാനാവുമോ എന്ന നിര്‍ദ്ദേശവും പരിഗണിക്ക ണമെന്ന് ഡിഎംആര്‍സിയോട് സംസ്ഥാന അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന അതിവേഗ റെയില്‍ പ്പാത പദ്ധതിയുടെ സാധ്യതാ പഠനം നടത്തിയത്. ഡി.എം.ആര്‍.സി. ആണ്. ഈയ ടുത്ത കാലത്ത് സാധ്യത പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ എന്തുമാത്രം ജനങ്ങളെ ഈ പദ്ധതി ബാധിക്കും, പരമാവധി എത്രസ്ഥലം ഏറ്റെടുക്കേണ്ടിവരും, എത്ര കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും എന്നീ കാര്യങ്ങളില്‍ കൃത്യവും വ്യക്തവുമായ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നഗര പ്രാന്ത പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ വലിയ വില നല്‍കേണ്ട സാഹചര്യത്തോടൊപ്പം ജനങ്ങ ളുടെ പ്രതിഷേധവും ഒരു പക്ഷേ, ശക്തമാക്കാനിടയുണ്ട്. ഈ സാഹചര്യങ്ങള്‍ കൃത്യ മായി വിലയിരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ റെയില്‍ പ്പാതകളോട് ചേര്‍ന്ന് ധാരാളം അനധികൃത കുടിലുകളും കെട്ടിടങ്ങളുമുണ്ട്. ഇവയ്‌ക്കൊന്നും കൃത്യമായ ഉടമസ്ഥാവകാശ രേഖകളോ, പട്ടയമോ ഇല്ല. ആ സാഹചര്യത്തില്‍ കുടിയൊഴിപ്പിക്കല്‍ വലിയ തലവേദന സൃഷ്ടിക്കാനിടയുണ്ട്.
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നടക്കുന്ന ഭൂമി ഏറ്റെടുക്കല്‍ പല കാരണ ങ്ങളാലും ഇഴഞ്ഞു നീങ്ങുകയാണ്. ഇതുകാരണം റെയില്‍ വികസനം വര്‍ഷങ്ങളായി തടസ്സപ്പെട്ടു കിടക്കുകയാണ്.
റെയില്‍വേ ലൈനുകളോട് ചേര്‍ന്ന് ധാരാളം ആരാധനാലയങ്ങളും ഭൂമി ഏറ്റെടു ക്കലിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ഇതൊക്കെ ഭൂമി ഏറ്റെടുക്കലിന് തടസ്സം സൃഷ്ടി ക്കാനിടയുണ്ട്. ഇതൊക്കെ പരിഗണിച്ചുകൊണ്ട് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഡിഎംആര്‍സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു അതിവേഗ റെയില്‍പ്പാത കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിനും കത്തയച്ചിട്ടുണ്ട്.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള 430 കിലോ മീറ്റര്‍ അതിവേഗ റെയില്‍ പ്പാതയുടെ സാധ്യതാപഠനം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാലുടനെ കേന്ദ്ര റെയില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കും.
സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ പദ്ധതിയാണ് അതിവേഗ റെയില്‍പ്പാത. സമസ്ത മേഖലകളുടേയും വികസനത്തിന് മികച്ച ഗതാഗത സൗകര്യം അനിവാര്യമാണ്. നിലവിലെ റോഡ്-റെയില്‍ വികസനത്തിന് ഒട്ടേറെ തടസങ്ങളും പരിമിതികളുണ്ട്. ഈ പരിമിതികളെ അതിജീവിക്കാനും, വികസനത്തിന്റെ വെളിച്ചം സംസ്ഥാനത്തിന്റെ എല്ലാ ദിക്കില്‍ എത്തിക്കാനും സഹായകരമായ പദ്ധതിയാണ് അതിവേഗ റെയില്‍പ്പാത.