മമ്മൂട്ടി ആന്ധ്രാ മുഖ്യമന്ത്രിയായെത്തുന്ന യാത്രയുടെ ടീസര്‍ പുറത്തുവിട്ടു

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ‘യാത്രയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മമ്മൂട്ടിയാണ് രാജശേഖര റെഡ്ഡിയുടെ വേഷത്തിലെത്തുന്നത്. അമ്പരപ്പിക്കുന്ന ലുക്കിലാണ് മമ്മൂട്ടി വൈഎസ്ആറായി ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. നിലവില്‍ യാത്രയുടെ ചിത്രീകരണം ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ