മോഹന്‍ലാലിനെ കവച്ച് വയ്ക്കും പ്രണവിന്റെ ഈ . . ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’

താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നോട്ട് എ ഡോണ്‍ സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. സൂപ്പര്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം നിര്‍വഹിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദര്‍ സംഗീതവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രത്തിനോട് പേരിന് സാമ്യമുള്ളതിനാലാണ് നോട്ട് എ ഡോണ്‍ സ്‌റ്റോറി എന്ന തലക്കെട്ട് ഉപയോഗിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ