സിപിഎമ്മിന്റെ രാമായണ മാസാചരണം : അതൃപ്തിയുമായി കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി : സിപിഎമ്മിന്റെ രാമായണ മാസാചരണത്തിന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയല്ല തീരുമാനമെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വം വിശദീകരണം തേടിയേക്കും.

ശ്രീകൃഷ്ണജയന്തി, ഗണേശോത്സവം പിന്നാലെ രാമായാണമാസാചരണവും ആചരിക്കാനാണ് സി.പി.എം തീരുമാനിച്ചിരുന്നത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സംസ്‌കൃതസംഘമാണ് ഈ കര്‍ക്കടകത്തില്‍ രാമായണമാസാചാരണവുമായി രംഗത്തുവന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ