കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി ജോയ്‌സ് ജോര്‍ജ് ഉപേക്ഷിക്കുമെന്ന് മന്ത്രി മണി

തൊടുപുഴ: കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി ജോയ്‌സ് ജോര്‍ജ് എംപി ഉപേക്ഷിക്കുമെന്ന് മന്ത്രി എം.എം. മണി. ഭൂമി ഉപേക്ഷിക്കുന്നതിനെ കുറിച്ച് അന്തിമ തീരുമാനം എടുത്തോ എന്നതിനെ കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

ജോയ്‌സിന്റെ പിതാവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് വിലകൊടുത്തു വാങ്ങിയ ഭൂമിയാണിത്. പട്ടയമുള്ള ഭൂമിയാണ്. അദ്ദേഹം കോണ്‍ഗ്രസിനൊപ്പം ആയിരുന്നപ്പോള്‍ ആര്‍ക്കും പരാതിയുണ്ടായിരുന്നില്ല. ജോയ്‌സിന് ഇവിടെ ഭൂമിയുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ക്ക് നന്നായി അറിയാം.

രാഷ്ട്രീയമായി ജോയ്‌സിനെ തകര്‍ക്കാനാണ് ഇപ്പോഴത്തെ വിവാദമെന്നും മന്ത്രി മണി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ