ഇനി ‘സഖാവ്‌’ ശ്രീരാമനും

മതവിശ്വാസങ്ങളോട്‌ അനുരഞ്ജനം പാടില്ല എന്ന പലക്കാട്‌ പ്ലീനത്തിന്റെ തീരുമാനം അറബിക്കടലില്‍!
ഈ വര്‍ഷം മുതല്‍ രാമായണ മാസാചരണത്തിലേയ്ക്കും സിപിഎം കടക്കുന്നു!!

കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിക്കാലത്ത്‌ കണ്ണൂരില്‍ സമാന്തരമായി സംഘടിപ്പിച്ച സാംസ്കാരിക പരിപാടികള്‍ പോലെ വേഷപ്രച്ഛന്നമായ മറ്റൊരു പ്രത്യയശാസ്ത്ര വഞ്ചന .
ഇടതുപക്ഷ സഹയാത്രികരായ ‘സംസ്കൃത സംഘത്തെ’ മുന്‍ നിറുത്തിയാണ്‌ ,ബിജെപിയുടെ കടന്നു കയറ്റത്തെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ നടത്തുന്ന ഈ പ്രത്യയശാസ്ത്രഭ്രംശം.

അണികളിലേയ്ക്ക്‌ മതവിശ്വാസം ഒളിപ്പിച്ചു കടത്തി അവരെ കൊല്ലാനും ചാകാനുമുള്ള മറ്റൊരു രണവര്‍ഗ്ഗമാക്കി മാറ്റാനുള്ള രഹസ്യ അജണ്ട.സംഘപരിവാറിനേയും പോപ്പുലര്‍ ഫ്രണ്ടിനേയും എസ്ഡിപിഐയേയും കാമ്പസ്‌ ഫ്രണ്ടിനേയും ഭള്ളുപറയുന്നവരുടെ മതാത്മക( ‘വൈരുദ്ധ്യ’) വാദം!അമ്പലകമ്മറ്റികള്‍ പിടിച്ചെടുക്കാനുള്ള ശ്രമം നേരത്തെ തുടങ്ങിയിരുന്നു. ബിജെപിയെ ചെറുക്കാന്‍ ഇതെയുള്ളു പോംവഴി എന്നാണ്‌ വിശദീകരണം

ഈ രാമയണ മാസക്കാലത്ത്‌ ‘രാമായണത്തിന്റെ ഇടതുപക്ഷ വായന’യാണത്രെ ലക്ഷ്യം.രാമായണത്തിന്റെ സാംസ്കാരിക പശ്ചാലത്തെ പ്രത്യയശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാനാണ്‌ ശ്രമമെന്ന വ്യാഖ്യാനവും ഉണ്ട്‌.

ശബരിമലയിലും ഗുരുവായുരും കുളിച്ചു തൊഴുതു നില്‍ക്കുന്ന ദേവസ്വം മന്ത്രിയും പൂമൂടലും ശത്രുസംഹാര പൂജയും വാസ്തു അനുസരിച്ച്‌ മതിലിന്റെ ഗെയ്റ്റ്‌ മാറ്റിപ്പണിയുകയും ചെയ്യുന്ന പാര്‍ട്ടി സെക്രട്ടറിയും ശ്രീകൃഷ്ണ ജയന്തിയും രാമായണമാസാചരണവും ഒക്കെ ചേരുമ്പോള്‍ പ്രത്യയശാസ്ത്രത്തിന്റെ ദൃഢത കൂടുമായിരിക്കും!

“സ്നേഹം തോന്നി അടുത്തുവന്ന പെണ്ണിന്റെ-ശൂര്‍പ്പണഖയുടെ-മൂക്കും മുലയും അറുത്ത രാമലക്ഷണന്മാര്‍ ഈ കാലത്താണ്‌ ജീവിച്ചിരുന്നെങ്കില്‍ അറസ്റ്റിലായേനെ.കാരണം സ്ത്രീ പീഡനത്തിനെതിരെയുള്ള നിയമങ്ങള്‍ ഇപ്പോള്‍ കര്‍ക്കശമാണ്‌.മുലയില്ലാത്തെ ഒരു പെണ്ണു രാമായണത്തിന്റെ സാംസ്കാരിക വിഥികളിലലയുന്നു” എന്നു നിരീക്ഷിക്കുന്ന സുധാകരന്‍ മന്ത്രി പോയി തുലയട്ടേ…
മാര്‍ക്സും എംഗല്‍സും മുര്‍ദ്ദാബാദ്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ