പീഡനം: പത്തിലധികം മലയാളി വൈദികര്‍ അമേരിക്കന്‍ ജയിലില്‍

ടൈറ്റസ്‌ കെ.വിളയില്‍

മലയാളി വൈദികരുടെ ‘പീഡന ശുശ്രൂഷ’ വിദേശരാജ്യങ്ങളിലും വ്യാപകം!
അമേരിക്കയില്‍ നിന്നാണ്‌ ഇത്തരക്കാരുടെ അര്‍മാദം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്‌ !!
കേരളത്തിലെ വിവിധ സഭകളില്‍ നിന്ന്‌ അമേരിക്കയിലെ മലയാളികളുടെ പള്ളികളില്‍ സുവിശേഷം ഘോഷിക്കാന്‍ പോയി പെണ്ണുകേസില്‍ പ്രതിയായി ജയിലിലാകുന്നവരുടെയും നാടുകടത്തപ്പെടുന്നവരുടെയും എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്‌.
അമേരിക്കയിലെ ജയിലുകളില്‍ പീഡനവീരന്മാരായ പത്തോളം മലയാളി വൈദികര്‍ ഇപ്പോള്‍ ഉണ്ട്‌!!!
അധികവും കത്തോലിക്കാ സഭയിലെ ‘വികാരി’മാര്‍!!!!
പതിനാലുകാരനായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ നഗ്നചിത്രങ്ങള്‍ ചിത്രം ഫോണില്‍ കാണിച്ചതിന്‌ അമേരിക്കയിലെ ഫ്ലോറിഡ പാം ബീച്ചില്‍ ഫ്രാന്‍സിസ്കെന്‍ സഭാംഗവും മലയാളിയുമായ ഫാ. ജോസ്‌ പള്ളിമറ്റത്തിനെ ശിക്ഷിച്ചെങ്കിലും പിന്നീട്‌ ഇയാളെ നാടുകടത്തി. 2015 ജനുവരി നാലാം തിയതി ഫാ. ജോസ്‌ വിദ്യാര്‍ത്ഥിക്ക്‌ മെസഞ്ചറിലൂടെ ഒരു സന്ദേശം അയച്ചു, തന്റെ ഫോണ്‍ കേടായിരിക്കുകയാണ്‌ അതൊന്നു ശരിയാക്കി തരണം. അതില്‍ ചില ചിത്രങ്ങളുണ്ട്‌. അത്‌ വീണ്ടെടുത്തു തരണമെന്നായിരുന്നു മെസേജിലെ ഉള്ളടക്കം. പള്ളിയിലെത്തിയ വിദ്യാര്‍ത്ഥി അച്ചന്റെ ഫോണ്‍ വാങ്ങി പരിശോധിച്ചപ്പോഴാണ്‌ പത്തു വയസിനും പതിനെട്ട്‌ വയസിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങളും അവരുടെ വിവിധ രതിചിത്രങ്ങളും കണ്ടത്‌. പരിഭ്രാന്തരായ ആണ്‍കുട്ടി ഇക്കാര്യം ഇടവകയിലെ ക്വയര്‍ അധ്യാപകനെയും മാതാപിതാക്കളെയും വിവരം അറിയിച്ചു. അന്നു രാത്രിതന്നെ പൊലീസ്‌ ഇയാളെ പിടികൂടി.

പാം ബീച്ചിലെ ഹോളി നെയിം ഓഫ്‌ ജീസസ്‌ എന്ന പള്ളിയില്‍ വികാരിയായിട്ട്‌ രണ്ടുവര്‍ഷത്തേക്കായിരുന്നു ഇയാളുടെ നിയമനം. തുടക്കത്തില്‍ തന്റെ കുറ്റം നിഷേധിച്ചെങ്കിലും ഒടുവില്‍ അയാള്‍ വിദ്യാര്‍ത്ഥിയെ ബ്ലൂ ഫിലിം കാണിച്ചതായി സമ്മതിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇത്തരം അശ്ലീല ചിത്രങ്ങള്‍ കാണിക്കുന്നത്‌ അമേരിക്കയില്‍ കടുത്ത ശിക്ഷ കിട്ടുന്ന കുറ്റമാണ്‌. എന്നാല്‍ ഫ്രാന്‍സിസ്കന്‍ സഭാംഗമായ ഈ വൈദികനെതിരെ ഇന്ത്യയില്‍ അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചിട്ടില്ല!

മലങ്കര യാക്കോബായ സഭയുടെ ചിക്കാഗോയിലെ ഇടവക വികാരിയായ ഫാ. ദിലീഷ്‌ ഏലിയാസ്‌ എന്ന വൈദികന്‍ 18 സ്ത്രീകളുമായി കിടപ്പറ പങ്കിട്ടതിന്റെ ചിത്രങ്ങള്‍ വൈദികന്റെ ഭാര്യ തന്നെ ഫെയ്സ്ബുക്കിലും മറ്റു സാമുഹിക മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന്‌ അമേരിക്കയില്‍ നിന്ന്‌ നാടുവിട്ട്‌ ഓടേണ്ടി വന്നു. നാട്ടിലായിരുന്ന കാലത്തും ഇയാളുടെ ഇടപാടുകള്‍ ഇതൊക്കെ തന്നെയായിരുന്നുവെന്നാണ്‌ വിവിധ ഇടവകകളിലെ വിശ്വാസികള്‍ വെളിപ്പെടുത്തിയത്‌ പറയുന്നത്‌.
2013ല്‍ ഇയാളുമായി ബന്ധപ്പെട്ട സ്ത്രീകളുടെ ചിത്രങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയും ഭാര്യ തന്നെ ഫാ. ഫ്രോഡ്‌ ദീലീഷ്‌ ഏലിയാസ്‌ എന്ന പേരില്‍ ഫെയ്സ്ബുക്ക്‌ പേജില്‍ തുടങ്ങുകയും ചെയ്തിരുന്നു. സ്ത്രീകളുടമായി കിടപ്പറ പങ്കിടുന്ന ദൃശ്യങ്ങളും നഗ്ന ചിത്രങ്ങളും അമേരിക്കയില്‍ ഉണ്ടായിരുന്നപ്പോള്‍ എടുത്തതാണോ എന്നതിനെ കുറിച്ച്‌ വ്യക്തതിയില്ല. ഒറ്റനോട്ടത്തില്‍ വിദേശ മലയാളികളാണെന്ന്‌ തോന്നുന്ന ചിത്രങ്ങളാണുള്ളത്‌. എല്ലാവരും പാശ്ചാത്യ രീതിയിലെ വസ്ത്ര ധാരണങ്ങളും ശരീര പ്രത്യകതകള്‍ ഉള്ളവരുമാണ്‌.മിക്കവരുമായി കിടപ്പറയില്‍ നിന്നുള്ള സെല്‍ഫികളാണ്‌ ധാരാളമുള്ളത്‌. കോട്ടയത്തും എറണാകുളത്തുമുള്ള വീട്ടമ്മമാരുടെ ചിത്രങ്ങളാണ്‌ അധികവും.

ഓര്‍ത്തഡോക്സ്‌ സഭയിലെ അമേരിക്കയിലെ മെത്രാനായിരുന്ന വ്യക്തിക്കെതിരെ പതിനെട്ടുകാരിയായ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്‌ അമേരിക്കയില്‍ കേസ്‌ നടക്കുകയാണ്‌. അവിടെയുള്ള ഒരു ഇടവകയില്‍ കുര്‍ബാന അനുഷ്ഠിക്കുന്നതിന്‌ ചെന്നപ്പോള്‍ ഈ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു താമസം. അവിടെവച്ചാണ്‌ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന്‌ പരാതി ഉയര്‍ന്നത്‌. കേസെടുക്കുമെന്ന ഘട്ടമായപ്പോള്‍ ഇദ്ദേഹം നാടുവിടുകയായിരുന്നു. ഈ ബിഷപ്പിന്റെ പീഡന വിവരത്തെ കുറിച്ച്‌ പെണ്‍കുട്ടിയും പിതാവ്‌ സഭാ മേലധ്യക്ഷനായ കാതോലിക്കാ ബാവയ്ക്ക്‌ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. സംഭവം പന്തികേടാണെന്നും അമേരിക്കന്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുമെന്നുമായപ്പോള്‍ ഇദ്ദേഹം കേരളത്തിലേക്കു മുങ്ങുകയായിരുന്നു.

ഈ ബിഷപ്പിനെ ഇപ്പോള്‍ ആലപ്പുഴ ജില്ലയിലെ ഒരു ഭദ്രാസനത്തിന്റെ ചുമതല നല്‍കിയിരിക്കുകയാണ്‌. സമാനമായ രീതിയില്‍ സഭയിലെ ചില ബിഷപ്പുമാര്‍ക്കെതിരെ ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നതായി അറിയുന്നു. ഏറ്റവും ഒടുവില്‍ കൂടിയ ഓര്‍ത്തഡോക്സ്‌ സഭയുടെ സുനഹദോസില്‍ ബിഷപ്പുമാരുടെ ലൈംഗിക പീഡനങ്ങളെ കുറിച്ച്‌ ചര്‍ച്ച ഉണ്ടായെങ്കിലും കാര്യമായ തീരുമാനമെടുക്കാതെ പിരിഞ്ഞുവെന്നാണ്‌ അറിയുന്നത്‌.

രണ്ടുമാസം മുമ്പ്‌ സാന്‍ഫ്രാന്‍സിസ്കോ മാര്‍ത്തോമ ഇടവകയിലെ ചെറുപ്പക്കാരനായ വികാരിയെ സ്ത്രീ പീഡനത്തിന്റെ പേരില്‍ നാടുകടത്തി. ഇപ്പോള്‍ അയാളെ തിരുവനന്തപുരത്ത്‌ മാര്‍ത്തോമ സഭയുടെ ഒരു സ്റ്റഡി സെന്ററില്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്‌. സാന്‍ഫ്രാന്‍സിസ്കോ ഇടവകയിലെ ഒരു കുടുംബത്തിലെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലെ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനായി പോയ ഇയാള്‍ ഭാര്യയുമായി അവിഹിതം തുടങ്ങിയതോടെയാണ്‌ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത്‌. ഐടി രംഗത്തു പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവിന്‌ ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയമുണ്ടായിരുന്നു. അയാള്‍ വീട്ടില്‍ ഒളിക്യാമറ സ്ഥാപിച്ചിരുന്നു. പള്ളിവികാരി സ്ഥിരമായി അവിടെ വന്നുപോകുന്നതും ഭാര്യയുമായി കിടപ്പറ പങ്കിടുന്നതിന്റെയും ദൃശ്യങ്ങള്‍ സഹിതം രാതി മേരിക്കയിലെ ഭദ്രാസന മെത്രാ പൊലീത്തയ്ക്ക്‌ തെളിവ്‌ സഹിതം നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

പരാതി ശക്തമായപ്പോള്‍ നെഞ്ചുവേദനയെന്ന ന്യായം പറഞ്ഞ്‌ ഈ വൈദികന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. നെഞ്ചുവേദനക്കാരനായ വൈദികനു വേണ്ടി ഇടവക അംഗങ്ങള്‍ പ്രാര്‍ത്ഥിച്ചതിനോടൊപ്പം ഇടവകയില്‍ നിന്ന്‌ 40 ലക്ഷത്തോളം രൂപ പിരിച്ചു നല്‍കി വൈദികനെ നാട്ടിലേക്കു വിമാനം കയറ്റിവിടുകയും ചെയ്തു. നാട്ടിലെത്തിയ ശേഷമാണ്‌ ഇടവക ജനങ്ങള്‍ അച്ചന്റെ ‘ഫാമിലി കൗണ്‍സിലിംഗി’നെക്കുറിച്ച്‌ അറിയുന്നത്‌. ഏതായാലും അച്ചന്‍ ഫാമിലി കൗണ്‍സിലിംഗ്‌ നടത്തിയ ഭാര്യയും ഭര്‍ത്താവും വിവാഹമോചനത്തിന്‌ തയാറെടുക്കുകയാണ്‌.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കത്തോലിക്കാ പള്ളിയില്‍ ജോലി ചെയ്തിരുന്ന ഫാ. സുരേഷ്‌ യാമാര്‍ത്തി എന്ന തമിഴ്‌ വൈദികനെ സ്ത്രീ പീഡനത്തിനും പണം തട്ടിപ്പിനും പിടിച്ചതിനെ തുടര്‍ന്ന്‌ നാട്ടിലേക്ക്‌ പറഞ്ഞുവിട്ടു.
പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്‌ ചിക്കാഗോയിലെ കത്തോലിക്കാ പള്ളിയില്‍ നിന്ന്‌ റവറന്റ്‌ ഫാ. സ്ലീവാ രാജു പുലുസേത്തി എന്ന വൈദികനെ പൊലീസ്‌ പിടികൂടി ഇന്ത്യയിലേക്ക്‌ നാടുകടത്തി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും പീഡിപ്പിക്കുക എന്നതായിരുന്നു ഇയാളുടെ സ്ഥിരം പരിപാടി. പള്ളിമേടയില്‍ വച്ചാണ്‌ പീഡനങ്ങള്‍ അധികവും നടന്നത്‌. 20ലധികം ക്രിമിനല്‍ കുറ്റങ്ങളാണ്‌ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌.

നാട്ടില്‍ നിന്ന്‌ അമേരിക്കയിലെത്തുന്ന പല വൈദികര്‍ക്കും അമേരിക്കന്‍ നിയമങ്ങളെ കുറിച്ചുള്ള അജ്ഞത നിമിത്തം നാട്ടിലാവര്‍ത്തിച്ചിരുന്ന പരിപാടികള്‍ അവിടെ തുടരുമ്പോഴാണ്‌ പിടി വീഴുന്നത്‌. അമേരിക്കയിലെ പോലെ ശക്തമായ നിയമങ്ങള്‍ ഇവിടെയുണ്ടായിട്ടും രാഷ്ട്രീയ സ്വാധീനങ്ങള്‍ മൂലം മിക്കപ്പോഴും പാതിരിമാരുടെ ലൈംഗിക പീഡനങ്ങള്‍ പൊലീസ്‌ സ്റ്റേഷനിലെത്താതെ രക്ഷപ്പെടുകയാണ്‌ പതിവ്‌. കുറ്റവാളികളെ രക്ഷിക്കാന്‍ സഭകള്‍ ഒന്നടങ്കം രംഗത്തു വരുന്ന പ്രവണതയാണ്‌ കേരളത്തില്‍ നിലനില്‍ക്കുന്നത്‌. ഇത്തവണ മാധ്യമങ്ങള്‍ ശക്തമായി രംഗത്തു വന്നതുകൊണ്ടാണ്‌ ഓര്‍ത്തഡോക്സ്‌ സഭയിലെ നാലു വൈദികര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ്‌ തയാറായത്‌.

ഫോട്ടോ:മലങ്കര യാക്കോബായ സഭയിലെ വൈദികന്‍ ദിലീഷ്‌ ഏലിയാസിന്റെ പെണ്‍വേട്ടയുടെ ദൃശ്യങ്ങളില്‍ നിന്ന്‌. അദ്ദേഹത്തിന്റെ ഭാര്യതന്നെയാണ്‌ സോഷ്യല്‍ മീഡിയയില്‍ പെണ്‍വേട്ടയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചത്‌!