തെരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്; സംശയം പ്രകടിപ്പിച്ച് അമേരിക്കയും

ക്വറ്റ: തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്(പിഎംഎല്‍) പറഞ്ഞു. ഫലത്തിനെതിരെ തെരുവിലിറങ്ങാന്‍ സംഗടന ആഹ്വാനം ചെയ്തു.

അതേസമയം, തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ സംശയം പ്രകടപ്പിച്ച് അമേരിക്കയും രംഗത്തെത്തി. അമേരിക്കയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകരാണ് സംശയം പ്രകടിപ്പിച്ചത്.

എന്നാല്‍, അട്ടിമറി നടന്നെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. ആരോപണങ്ങള്‍ പരിശോധിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.

അതേസമയം, പാകിസ്താനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്ഇഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 65 സീറ്റുമായി നവാസ് ഷെരീഫിന്റെ പിഎംഎല്‍ പാര്‍ട്ടി രണ്ടാമതാണ്. ബിലാവല്‍ ഭൂട്ടോയുടെ പിപിപി 43 സീറ്റുമായി മൂന്നാമതാണ്. ഫലത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മുസ്ലീംലീഗ് ആഹ്വാനം ചെയ്തു. അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്.

കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാ​കിസ്താനിലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പാ​കിസ്താന്‍ മു​സ്ലിം ലീ​ഗ്-​ന​വാ​സ് (പി​എം​എ​ല്‍-​എ​ന്‍) നേ​താ​വ് ഷ​ഹ്ബാ​സ് ഷ​രീ​ഫ് പറഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പൂ​ര്‍​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ന്നു. വോ​ട്ടെ​ടു​പ്പി​ല്‍ വ്യാ​പ​ക​മാ​യ കൃ​ത്രി​മം ന​ട​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഇന്ന് പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് വാ​ര്‍​ത്ത​സ​മ്മേ​ള​നം വി​ളി​ച്ചാ​ണ് ഷ​ഹ്ബാ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പി​എം​എ​ല്‍-​എ​ന്‍ പാ​ര്‍​ട്ടി​യെ എ​ണ്ണി​ത്തോ​ല്‍​പ്പി​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് സെ​ല​ക്ഷ​നാ​ണെ​ന്നും പി​എം​എ​ല്‍-​എ​ന്‍ ഏ​ജ​ന്‍റു​മാ​രെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യ​ത് ഇ​തു​മൂ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നെ​തി​രെ ജ​ന​ങ്ങ​ളോ​ട് തെ​രു​വി​ലി​റ​ങ്ങാ​നും ഷ​ഹ്ബാ​സ് ആ​ഹ്വാ​നം ചെ​യ്തു.  നി​ല​വി​ലെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​നു​സ​രി​ച്ച്‌ ഇ​മ്രാ​ന്‍ ഖാ​ന്റെ പാ​കിസ്താന്‍ തെ​ഹ്റി​ക് ഇ ​ഇ​ന്‍​സാ​ഫ് (പി​ടി​ഐ) 113 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. പി​എം​എ​ല്‍-​എ​ന്‍ 66 സീ​റ്റു​ക​ളി​ലും ലീ​ഡു ചെ​യ്യു​ന്നു​ണ്ട്.

മു​ന്‍ പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് അ​ലി സ​ര്‍​ദാ​രി​യും മ​ക​ന്‍ ബി​ലാ​വ​ല്‍ ഭൂ​ട്ടോ​യും നേ​തൃ​ത്വം ന​ല്കു​ന്ന പാകിസ്താന്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി(​പി​പി​പി) 39 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. 54 സീ​റ്റു​ക​ളി​ലാ​ണ് മ​റ്റു​ള്ള​വ​ര്‍ ലീ​ഡ് ചെ​യ്യു​ന്ന​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ