കീകി ഡാന്‍സുമായി സാനിയ അയ്യപ്പന്‍

യുവാക്കള്‍ക്കും യുവതികള്‍ക്കും ഇപ്പോള്‍ കീകി ഡാന്‍സ് ഭ്രമം ആണ്. സോഷ്യല്‍ മീഡിയ തുറന്നാല്‍ സാഹസികത നിറഞ്ഞതും രസകരവുമായ ഈ ഡാന്‍സാണ് ഇപ്പോള്‍ കാണാനാവുന്നത്. ഇപ്പോള്‍ ഇതാ മലയാളികളുടെ മുന്നിലേക്ക് ചിന്നു എന്ന് പറഞ്ഞ്് ഓടിച്ചാടി എത്തിയ വികൃതി കുട്ടി സാനിയ അയ്യപ്പന്‍ കീകി ഡാന്‍സുമായെത്തിയിരിക്കുകയാണ്. സാനിയയുടെ കീകി ഡാന്‍സ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

കനേഡിയന്‍ റാപ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ഇന്‍ മൈ ഫീലിങ് സ് ‘ എന്ന ഗാനത്തിലെ രണ്ടാമത്തെ ഖണ്ഡികയാണ് കീകി ഡാന്‍സിനു പുറകില്‍. ഓടുന്ന കാറില്‍ ‘കീകി, ഡു യു ലവ് മീ? ആര്‍ യു റൈഡിങ് ‘ എന്ന് പാടിത്തുടങ്ങുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുകയും വാതില്‍ തുറന്ന രീതിയില്‍ പതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറിനൊപ്പം ചലിച്ച് നൃത്തം ചെയ്യുകയുമാണ് ചാലഞ്ച് . ഇത്തരത്തില്‍ നൃത്തം ചെയ്യുന്ന വീഡിയോ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തിറങ്ങി അതിമനോഹരമായാണ് സാനിയ കീകി ഡാന്‍സ് ചിത്രീകരിച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് വീഡിയോ കണ്ടത്.

പക്ഷേ പല ഗള്‍ഫ് നാടുകളും ഇതിനു പിന്നിലുളള അപകടം കണക്കിലെടുത്ത് ഡാന്‍സ് നിരോധിച്ചിരിക്കുകയാണ്. അപകടം സംഭവിച്ചാല്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണി നേരിടുന്നതിനാലാണ് അധികൃതര്‍ ചാലഞ്ചിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. കീകി ചലഞ്ച് നടത്തുന്നവര്‍ക്ക് മൂന്നു മാസം തടവും 100 ദിനാര്‍ പിഴയും ആണ് കുവൈറ്റ് ഗതാഗതവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന ശിക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ