ആലപ്പുഴ നെടുമുടിയില്‍ വീടിനു സമീപമുള്ള വെള്ളക്കെട്ടില്‍ അമ്മയും മകളും മുങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: ആലപ്പുഴ നെടുമുടിയില്‍ വീടിനു സമീപമുള്ള വെള്ളക്കെട്ടില്‍ അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മങ്ങാട് സിബിയുടെ ഭാര്യ ജോളി, മകള്‍ ഷിജി എന്നവരാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, അഞ്ച് തെങ്ങില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചിരുന്നു. മത്സ്യ തൊഴിലാളികളായ കാരമല്‍ ലാസര്‍, സഹായ രാജ് എന്നിവരാണ് മരിച്ചത്. ആകെ ആറ് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ബാക്കി നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. ശക്തമായ തിരയില്‍ വള്ളം മറിയുകയായിരുന്നു എന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.

ഇതുവരെ 29 പേരാണ് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പതിനൊന്ന് ജില്ലകളിലായി അര ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്വാമ്ബുകളില്‍ കഴിയുകയാണ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ