പെരിയാര്‍ തീരത്ത് ജനം ദുരിതത്തില്‍; വീടുകളില്‍ ചെളിയടിഞ്ഞു; കുടിവെള്ളക്ഷാമം രൂക്ഷം

ആലുവ: പെരിയാര്‍ തീരത്ത് ജനം ദുരിതത്തില്‍. പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞെങ്കിലും നദിയോട് ചേര്‍ന്നുള്ള വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മണ്ണും ചെളിയും നിറഞ്ഞ വീടുകള്‍ വീണ്ടും താമസ യോഗ്യമാക്കുകയെന്നതാണ് ഇവിടത്തെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളി. കിണറുകളിലും മറ്റും ചെളിവെള്ളം നിറഞ്ഞതിനാല്‍ കുടിവെള്ള ക്ഷാമവും നേരിടേണ്ടിവരുന്നുണ്ട്. ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു. എറണാകുളം ജില്ലയിലെ 78 ക്യാംപുകളില്‍ 10510 പേരാണ് കഴിയുന്നത്. ആലുവയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.

അതേസമയം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2400.88 അടിയായി. 18 മണിക്കൂറിനുള്ളില്‍ കുറഞ്ഞ് 0.86 അടി വെള്ളമാണ്. ഇടുക്കിയിലെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞു. ഇടമലയാറിലും ഭൂതത്താന്‍കെട്ടിലും ജലനിരപ്പ് കുറയുകയാണ്.

വയനാട്ടില്‍ കബനി നദി കരകവിഞ്ഞൊഴുകുന്നു. മൈസൂര്‍-വയനാട് പാതയില്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നു.