അഭയാക്കേസ് :പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് സിബിഐ കോടതി

അഭയാക്കേസ് പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് സിബിഐ കോടതി നിര്‍ദേശിച്ചു. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. സ്ഥിരമായി ഹാജരാകാത്തതിന് പ്രതികള്‍ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നു. ജനുവരി 19ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.