ചെങ്ങന്നൂരിനെ രക്ഷിക്കൂ . . പതിനായിരങ്ങള്‍ മരണം കാത്ത് കഴിയുകയാണെന്ന് സജി ചെറിയാന്‍

ചെങ്ങന്നൂര്‍: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍പ്പെട്ട ചെങ്ങന്നൂരില്‍ വലിയ ദുരന്തം നേരിടുകയാണെന്നും അടിയന്തിര സഹായം വേണമെന്നും കേണപേക്ഷിച്ച് എംഎല്‍എ സജി ചെറിയാന്‍.

പതിനായിരങ്ങള്‍ മരണം കാത്ത് കഴിയുകയാണെന്നെന്നും, കാലുപിടിച്ചിട്ടും ഹെലികോപ്റ്റര്‍ സഹായം എത്തിയിട്ടില്ലെന്നും സജി ചെറിയാന്‍ അറിയിച്ചു.

നാവികസേനയുടെ സഹായം അടിയന്തിരമായി വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.