നന്മ മരങ്ങൾ

ഇന്ന് ഏതാണ്ട് പൂർണ സമയവും തിരുവനന്തപുരം കോർപ്പറേഷന്റെ റിലീഫ് ശേഖരണ കേന്ദ്രത്തിൽ ആയിരുന്നു. എല്ലാ മേഖലകളിൽ നിന്നും വെള്ളവും ഭക്ഷണവും വസ്ത്രവും മരുന്നുകളും മറ്റും എത്തിക്കൊണ്ടിരിക്കുന്നു. സ്കൂൾ, കോളജ് വിദ്യാർത്ഥികളും മറ്റും വീടുകളും കടകളും കയറിയിറങ്ങി പലയിടത്തു നിന്നും സാധനങ്ങൾ ശേഖരിച്ച് സ്വന്തം നിലയിൽ എത്തിക്കുന്നു. നാളെയും മറ്റന്നാളും കോർപ്പറേഷൻ സാധനങ്ങൾ ശേഖരിക്കുന്നുണ്ട്. ഞായറാഴ്ച കോർപ്പറേഷൻ പരിധിയിലെ 19 കേന്ദ്രങ്ങളിൽ പ്രത്യേക ശേഖരണ യജ്ഞമാണ് പദ്ധതി. ശേഖരിക്കുന്ന സാധനങ്ങൾ തരംതിരിച്ച് പായ്ക്ക് ചെയ്ത് മറ്റു ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയയ്ക്കും.

വീടിന്റെ പാലുകാച്ചിന് സമ്മാനമായി കിട്ടിയതും ഉപയോഗിക്കാത്തതുമായ പാത്രങ്ങൾ ഒരു കുടുംബം ക്യാംപിൽ എത്തിച്ചു തന്നതും ശ്രദ്ധേയം.

കോർപ്പറേഷൻ ജീവനക്കാരും ഗ്രീൻ ആർമി വോളന്റിയർമാരും 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ സജീവമാണ്.

ഇതിനിടയിലും ചിലരെങ്കിലും പഴയ വസ്ത്രങ്ങളും ഉപയോഗശൂന്യമായ ഭക്ഷ്യധാന്യങ്ങളും കാലാവധി കഴിഞ്ഞവയും ഒഴിവാക്കാനുള്ള അവസരമായി ശേഖരണ കേന്ദ്രങ്ങളെ കാണുന്നുവെന്നതാണ് ഏറ്റവും ദുഃഖകരം.

TC Rajesh Sindhu
എഫ് ബി പോസ്റ്റ്