കേരളത്തിന് കൈതാങ്ങുമായി പാര്‍ലമെന്റ്; എംപിമാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണം; ഉപരാഷ്ട്രപതിയും സ്പീക്കറും കത്തയച്ചു

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളം അതിജീവനത്തിലേക്ക് കരകയറുമ്പോള്‍ കൈതാങ്ങുമായി പാര്‍ലമെന്റ്. പാര്‍ലമെന്റ് എംപിമാര്‍ ഒരുമാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന് ഉപരാഷ്ട്രപതിയും സ്പീക്കറും വ്യക്തമാക്കി. എംപി ഫണ്ട് ഒരു കോടി രൂപവരെ ചെലവഴിക്കാം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതിയും സ്പീക്കറും എംപിമാര്‍ക്ക് കത്തയച്ചു.