കാലാവസ്ഥാ പ്രവചനം ഇല്ലായിരുന്നുവെന്ന വാദം അടിസ്ഥാനരഹിതം

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയെന്ന വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി. സര്‍ക്കാരിന് നല്‍കിയത് റെഡ് അലര്‍ട്ടെന്ന് എം. രാജീവന്‍ പറഞ്ഞു. കാലാവസ്ഥാ പ്രവചനം ഇല്ലായിരുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

കനത്ത മഴ മാത്രമല്ല പ്രളയത്തിന് കാരണം. ഡാമുകള്‍ തുറന്നതും പ്രളയത്തിന് ഇടയാക്കി. കാലാവസ്ഥാ പ്രവചനം കേരളം ഗൗരവമായി എടുക്കണമെന്നും രാജീവന്‍ ആവശ്യപ്പെട്ടു.