ജലന്ധര്‍ ബിഷപ്പിന് വേണ്ടി മധ്യസ്ഥശ്രമം നടന്നെന്ന് ഫാ.ജയിംസ് എര്‍ത്തയിലിന്റെ മൊഴി; 10 ഏക്കര്‍ സ്ഥലവും മഠവും സ്ഥാപിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം

കോട്ടയം: ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണങ്ങള്‍ ശരിവെച്ച് വൈദികന്റെ മൊഴി. ജലന്ധര്‍ ബിഷപ്പിന് വേണ്ടി മധ്യസ്ഥശ്രമം നടന്നെന്ന് ഫാ.ജയിംസ് എര്‍ത്തയില്‍ മൊഴി നല്‍കി. മധ്യസ്ഥശ്രമവുമായി കോതമംഗലം സ്വദേശി തന്നെ സമീപിച്ചെന്നും ഫാ.എര്‍ത്തയില്‍ പറഞ്ഞു. 10 ഏക്കര്‍ സ്ഥലവും മഠവും സ്ഥാപിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി നേരിട്ട് ബന്ധമില്ലെന്നും എര്‍ത്തയില്‍ മൊഴി നല്‍കി.

ജയിംസ് എര്‍ത്തയിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഷോബി ജോര്‍ജിന്റെ മൊഴി എടുക്കും.