പ്ലാസ്റ്റിക് കവറില്‍ നിക്ഷേപിച്ച നിലയില്‍ പന്ത്രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

നെയ്‌റോബി: കെനിയയിലെ ഒരു ആശുപത്രിയില്‍ പ്ലാസ്റ്റിക് കവറില്‍ നിക്ഷേപിച്ച രീതിയില്‍ പന്ത്രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നെയ്‌റോബി സിറ്റിയിലെ പുംവാനി പ്രസവാശുപത്രിയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് നെയ്‌റോബി ഗവര്‍ണര്‍ മൈക്ക് സോങ്കോ അന്വേഷണത്തിന് ഉത്തരവിട്ടു. ഗവര്‍ണര്‍ ആശുപത്രിയും സന്ദര്‍ശിച്ചു. ദുരൂഹ സാഹചര്യത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ അലക്ഷ്യമായി പെട്ടികളിലും പേപ്പര്‍ ബാഗുകളിലുമാണ് സൂക്ഷിച്ചിരുന്നത് അദ്ദേഹം വ്യക്തമാക്കി.

View image on TwitterView image on TwitterView image on TwitterView image on Twitter
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ