കള്ള് കമ്പനിക്ക് സർക്കാർ അനുമതി

1999 ന് ശേക്ഷം കേരളത്തിൽ കള്ള് ഫാക്റ്ററിക്ക്‌ ( ബ്രൂവറി, ഡിസ്ലറി ) സർക്കാർ അനുമതി കൊടുത്തിട്ടില്ല.കൊടുക്കുന്നുണ്ടങ്കിൽ എനിക്ക് ഒരു കള്ള് കമ്പനി കേരളത്തിൽ തുടങ്ങണം എന്നുണ്ടായിരുന്നു.പക്ഷേ കേരളത്തിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ നാല് കള്ള് കമ്പനിക്ക് സർക്കാർ അനുമതി കൊടുത്തു.കേരളത്തിലെ ജനങ്ങൾ ആരും അത്‌ അറിഞ്ഞില്ല… !

ഫ്രാങ്കോയും വെള്ളപ്പൊക്കവും തലപൊക്കി നിന്നപ്പോൾ ആരുമറിയാതെ സർക്കാർ നടത്തിയ ഒരു കച്ചവടമായിരുന്നു അതെന്ന് പിന്നീട് മനസിലായി.ഒരു കേരളീയ പൗരനായ എന്റെ കള്ള് മോഹം എന്തായാലും വെള്ളത്തിലായി.എന്നാ പിന്നെ ഒന്ന് രണ്ട് കാര്യങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.മദ്യ മുതലാളിമാരുടെ ആശ്രയത്തിൽ അധികാരത്തിൽ ഏറിയ സർക്കാർ തുടർന്നും അവരുടെ അനുഗ്രഹാശിസ്സകളോടെ അഴിമതി തുടരുക ആണ്.ജില്ലാ സെക്രെട്ടറിമാർക്കു വരെ സഞ്ചരിക്കാൻ കാൽ കോടി വിലയുള്ള ആഡംബര കാറുകൾ ആവശ്യമുള്ളപ്പോൾ അഴിമതിയുടെ വ്യാപ്തി കൂട്ടിയെ തീരൂ .ഇടതു മുന്നണിയുടെ മദ്യവർജ്ജന നയവുമായി ബന്ധപ്പെട്ടാണോ ഡിസ്റ്റില്ലറികളും മറ്റും അനുവദിച്ചിട്ടുള്ള ഈ അഴിമതി എന്ന് ഇനി CPI യും ജനതാദളും , ഇടതുമുന്നണിയിലുള്ള മറ്റു ഓട്ടോ പാർട്ടികളും പറയാൻ ബാധ്യസ്ഥരാണ്.
_______
1. അഴിമതിക്കെതിരെ ഘോര ഘോരം പ്രസംഗിച്ച് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ രണ്ടര വര്‍ഷം കൊണ്ട് തന്നെ അഴിമതിയില്‍ മൂക്കറ്റം മുങ്ങിയിരിക്കുകയാണ്.

2. അതീവ രഹസ്യമായി സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും, ഒരു ഡിസ്റ്റലറിയും അനുവദിച്ചിരിക്കുകയാണ്. കോടികളുടെ അഴിമതിയാണ് ഇതിന് പിന്നില്‍.

3. നിയമസഭയില്‍ പ്രഖ്യാപിക്കാതെ നയപ്രഖ്യാപനത്തിലോ ബഡ്ജറ്റിലോ പറയാതെ മന്ത്രിസഭയില്‍ പോലും കൊണ്ടു ചെല്ലാതെയാണ് അതീവ രഹസ്യമായി ഇവ അനുവദിച്ചിരിക്കുന്നത്.

4. 1999 ന് ശേഷം സംസ്ഥാനത്ത് പുതിയ ബ്രൂവറികളോ, ഡിസ്റ്റലറികളോ അനുവദിച്ചിട്ടില്ല.

1996 ല്‍ ബിയറും വിദേശ മദ്യവും ഉല്‍പ്പദിക്കുന്നതിന് വേണ്ടി ബ്രുവറികളും ഡിസ്റ്റലറികളും ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുകയും, 125 അപേക്ഷകള്‍ വരികയും ചെയ്തു.

അത് വിവാദമായതിനെ തുടര്‍ന്ന് 1999 ല്‍ ആര്‍ക്കും ഇവ അനുവദിക്കേണ്ടെന്ന് തിരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

99 ലെ ആ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകള്‍ പുതിയ ബ്രുവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി നിഷേധിച്ചത്.

ഈ ഉത്തരവ് മറികടന്നാണ് പരമ രഹസ്യമായി ഇപ്പോള്‍ സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചിരിക്കുന്നത്.

5. സംസ്ഥാനത്ത് രഹസ്യമായി അനുവദിച്ച ഡിസ്റ്റലറിയും ബ്രൂവറികളും ഇവയാണ്.

കണ്ണൂര്‍ ജില്ലയില്‍ വാരംഎന്ന സ്ഥലത്ത് ശ്രീധരന്‍ ബ്രൂവറി പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് പ്രതിമാസം അഞ്ച് ലക്ഷം കെയ്‌സ് ബീയര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ബ്രൂവറിക്ക് അനുമതി നല്‍കിയതാണ് ആദ്യത്തേത്.

ഇത് സംബന്ധിച്ച ഉത്തരവ് 12-6-2018 ല്‍ ജി ഒ (ആര്‍ ടി) നമ്പര്‍ 410/2018 ആയി പുറത്തിറങ്ങി.

പാലക്കാട് ജില്ലയിലെ ഏലപ്പുള്ളി വില്ലേജില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം ഹെക്ടാ ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ബ്രൂവറി സ്ഥാപിക്കുന്നതിന് അപ്പോളോ ഡിസ്റ്റലറീസ് ആന്റ് ബ്രൂവറീസ് പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കി.

ഇത് സംബന്ധിച്ച ഉത്തരവ് 28-6-2018 ല്‍ ജി ഒ (ആര്‍ ടി) നമ്പര്‍ 461/2018 ആയി പുറത്തിറങ്ങി.

തൃശൂര്‍ ജില്ലയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം നിര്‍മിക്കുന്നതിന് കോമ്പൗണ്ടിംഗ്, ബെന്‍ഡിംഗ്, ബോട്ടിലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് ശ്രീ ചക്രാ ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമറ്റഡ് എന്ന പെരുമ്പാവൂരിലെ കമ്പനിക്ക് അനുമതി നല്‍കി.

ഇത് സംബന്ധിച്ച ഉത്തരവ് 12-7-2018 ല്‍ ജി ഒ (ആര്‍ ടി) നമ്പര്‍ 507/2018 ആയി പുറത്തിറങ്ങി.തൃശ്ശൂര്‍ ജില്ലയില്‍ എവിടെയാണ് ഇ്ത സ്ഥാപിക്കുന്നതെന്ന് പോലും ഉത്തരവില്‍ പറയുന്നില്ല. പവര്‍ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് എറണാകുളത്ത് കിന്‍ഫ്രാ വ്യവസായ പാര്‍ക്കില്‍ ബ്രൂവറി തുടങ്ങുന്നതിന് അനുമതി നല്‍കി.ഇതിനായി കിന്‍ഫ്രാ പാര്‍ക്കിലെ പത്തേക്കര്‍ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാനും തിരുമാനിച്ചു.ബ്രൂവറിയുടെ കപ്പാസിറ്റി എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച ഉത്തരവ് 5-9-2018ല്‍ ജി ഒ 658/2018 ആയി പുറത്തിറങ്ങി.

6. എല്ലാ ഉത്തരവുകള്‍ക്കും ആധാരമായി പറയുന്നത് നികുതി വകുപ്പിന്റെ 29-09-99 ലെ ജി.ഒ.(ആര്‍.ടി )699/99 ആണ്.

എന്നാല്‍ പുതുതായി ഡിസ്റ്റിലറികളും ബ്രുവറികളും സംസ്ഥാനത്ത് ആരംഭിക്കേണ്ടതില്ല എന്നാണ് ഈ ഉത്തരവില്‍ പറയുന്നത്. അാതണ് വിചിത്രമായ കാര്യം.

7. ഇടതു മുന്നണി സര്‍ക്കാര്‍ അതിന്റെ പ്രഖ്യാപിത മദ്യനയത്തില്‍ ഒരു മാറ്റവും വരുത്താതെയാണ് പിന്‍വാതിലിലൂടെ ഇവ അനുവദിച്ചിട്ടുള്ളത്.

ഇടതു മുന്നണിയുടെ മദ്യ നയത്തില്‍ ഇങ്ങെനെ പറയുന്നു.

‘കേരള സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന മദ്യാസക്തി മദ്യ വര്‍ജ്ജനത്തിലൂടെ കുറച്ച് കൊണ്ടു വന്ന് ഇല്ലാതാക്കുക എന്നതാണ് മദ്യ നയം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മദ്യ വര്‍ജ്ജനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും.

ഇതാണോ സര്‍ക്കാരിന്റെ ഇടപെടല്‍.?

7. മദ്യ നയം ഇങ്ങനെ തുടരുന്നു…. ‘മദ്യത്തിന്റെ ലഭ്യത കുറഞ്ഞത് കൊണ്ട് മാത്രം ഉപഭോഗം കുറയുകയില്ല. അതേ സമയം ആവശ്യകത ഇല്ലാതാക്കിയാല്‍ മാത്രമേ ഉപഭോഗം കുറയുകയുള്ളു..’

നാടു നീളെ ഡിസ്റ്റലറികള്‍ ആരംഭിച്ചാണോ ആവശ്യകത കുറക്കുന്നത്.

8. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യത്തെ ബ്രൂവറി ആരംഭിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് ശ്രദ്ധേയമാണ്.

നേരത്തെ സര്‍ക്കാരിന് ലഭിച്ച മറ്റ് അപേക്ഷകള്‍ പിന്തള്ളിയാണ് ആദ്യം കണ്ണൂരില്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത്.

9. മുഖ്യമന്ത്രിയുടെ അറിവോടെയും അംഗീകാരത്തോടെയും സമ്മതത്തോടെയുമാണ് ബ്രൂവറികള്‍ക്കും ഡിസ്റ്റലറിയ്ക്കും അനുമതി നല്‍കിയത്.

ഈ ഇടപാടുകളില്‍ പാര്‍ട്ടിക്കും മന്ത്രിമാര്‍ക്കും എത്ര കോടി വീതം കിട്ടിയെന്നാണ് ഇനി അറിയേണ്ടത്.

10. നാല് ചോദ്യങ്ങളാണ് ഇവിടെ ചോദിക്കാനുള്ളത്.

(1.) ബ്രൂവറിയും ഡിസ്റ്റലറിയും ഇപ്പോള്‍ അനുവദിക്കുന്നതിന് എന്ത് അടിയന്തിര സാഹചര്യമാണ് സംസ്ഥാനത്തുണ്ടായത്.

(2.) 99 മുതല്‍ ഉള്ള നയംമാറ്റുമ്പോള്‍ അത് എന്തിന് പരമ രഹസ്യമായി വച്ചു?

ഇടതു മുന്നണിയുടെ പ്രകടന പത്രികയിലോ ഇടതു സര്‍കാരിന്റെ നയ പ്രഖ്യാപനങ്ങളിലൊ എന്ത് കൊണ്ട് അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

ഇടതു മുന്നണി യോഗത്തില്‍ അത് ചര്‍ച്ച് ചെയ്തിരുന്നോ?

ഇത്രയും സുപ്രധാന കാര്യം എന്തു കൊണ്ട് മന്ത്രി സഭാ യോഗത്തില്‍ കൊണ്ടുവന്നില്ല?

(3.) ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി കൊടുക്കാന്‍ തിരുമാനിച്ചപ്പോള്‍ അത് പത്രങ്ങളില്‍ പരസ്യം നല്‍കി അപേകഷ ക്ഷണിച്ച് സുതാര്യമായി ചെയ്യാത്തത് എന്ത് കൊണ്ട്?

(4) ഈ നാല് പേര്‍ മാത്രം ബ്രുവറി അനുവദിക്കുന്ന കാര്യം എങ്ങനെ അറിഞ്ഞു?

എന്ത് മാനദണ്ഡം അനുസരിച്ചാണ് ഇവര്‍ക്ക് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചത്..?

കേരളത്തിലെ മദ്യപാനികൾ ഒരു അക്ഷയ ഖനിയാണ്.എത്ര ആഴത്തിൽ കുഴിച്ചാലും അപകടമില്ലാത്ത അക്ഷയ ഖനി.അത്‌ എല്ലാ സർക്കാരുകൾക്കും നന്നായിട്ടറിയാം.

വിവരങ്ങൾക്ക് കടപ്പാട്

ജേക്കബ് സുധീർ
ജോളി ജോളി