ഇന്റര്‍നെറ്റ് സുരക്ഷ വര്‍ധിച്ചതായി ഗൂഗിള്‍ റിപ്പോര്‍ട്ട്

വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ സ്ഥിതിഗതികളില്‍ നിന്നും ഇന്റര്‍നെറ്റ് സുരക്ഷയുടെ കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടായതായി ഗൂഗിളിന്റെ റിപ്പോര്‍ട്ട്. ദിനം പ്രതി വരുന്ന ഇന്റര്‍നെറ്റ് തട്ടിപ്പ് വാര്‍ത്തകള്‍ ഈ വസ്തുതയെ വെല്ലു വിളിക്കുന്നുണ്ടെങ്കിലും സംഗതി സത്യമാണ്.

2015 ന്റെ ആദ്യം മുതല്‍ ഗൂഗിള്‍ നടത്തി വരുന്ന വെബ് നിരീക്ഷണത്തില്‍ നല്ലൊരു വിഭാഗം വെബ്‌സൈറ്റുകളും http പ്രോട്ടോകോള്‍ ഉപേക്ഷിച്ചു കൂടുതല്‍ സുരക്ഷിതമായ https പ്രോട്ടോകോളിലേയ്ക്ക് ചേക്കേറിയാതായി കണ്ടെത്തിയിട്ടുണ്ട്.

ഗൂഗിളിന്റെ ബ്രൌസര്‍ ആയ ക്രോമില്‍ വെബ് ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ നിരന്തരം ശേഖരിച്ചു സുരക്ഷ ശക്തിപ്പെടുത്തുക വഴി ക്രോമില്‍ ഉപയോകതാക്കളുടെ സുരക്ഷയുടെ നിലവാരം വര്‍ധിച്ചിച്ചുണ്ടെന്നും ഗൂഗിള്‍ പറയുന്നു.

ഇപ്പോള്‍ കമ്പ്യൂട്ടറിലെ വെബ് ഉപയോഗം ഭൂരിഭാഗവും https വഴി ആയിട്ടുണ്ട്, എന്നാല്‍ മൊബൈല്‍ വെബ് സൈറ്റുകളുടെ https ലേക്കുള്ള മാറ്റം വളരെ മന്ദ ഗതിയിലാണ്. മറ്റു ബ്രൌസറുകളെ അപേക്ഷിച്ച് ക്രോമില്‍ സുരക്ഷ കൂടുതല്‍ ശക്തമാണെന്ന് ഈ സര്‍വേയുടെ ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ