നികേഷിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ

റോയ് മാത്യു
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ സമരം നടത്തി അഞ്ചു പാവപ്പെട്ടവരെ കാലപുരിയിലേക്ക് പറഞ്ഞു വിടുകയും പുഷ്പനെ ജീവഛവമാക്കുകയും ചെയ്ത പാർടി ഇന്ന് നവോത്ഥാന സ്വാശ്രയ സ്ഥാപനങ്ങൾ നടത്തുന്നു. ഈ അഞ്ചു പേരുടെ കൊലപാതകത്തിനുത്ത രവാദിയെന്ന് പാർട്ടി മുദ്രയടിച്ച വന്റെ മകനെ മാമ്മോദീസ മുക്കി ഞങ്ങൾ വിശുദ്ധനാക്കി. അവനെ കിണറ്റിലിറക്കി സ്ഥാനാർത്ഥിയാക്കി. എത്ര മനോഹരമായ അവന്റെ കീരിടധാരണം -അവന്റെ പേരിൽ അഴിക്കോട് നാമജപ ഘോഷയാത്ര! നിന്റെ രാജ്യം വരേണമേ . .. ദ്രോഹിയുടെ മകനെ കെട്ടിപ്പിടിക്കുന്നതും നവോത്ഥാനമാണ് ഭഗവാനെ .

സ്വാശ്രയ സ്ഥാപനങ്ങൾക്കെതിരെ സമരം നടക്കുന്ന കാലത്ത് പോലും പാർടി നേതാവിന്റെ മകൾക്ക് അന്യസംസ്ഥാനത്ത് ആൾദൈവത്തിന്റെ സ്വാശ്രയ സ്ഥാപനത്തിൽ അഡ്മിഷൻ മേടിച്ച കഥ ബ. കു . ന . എഴുതി വെച്ചിട്ടുണ്ടല്ലോ . നേതാക്കളുടെ മക്കളെയൊക്കെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിപ്പിച്ച് ഉന്നത നിലയിലെത്തിച്ചു. മൊതലാളിമാരുടെ സ്ഥാപനത്തിൽ പണിക്കും കേറ്റി. ആ മൊതലാളിമാർ നാടിന്റെ മൊതല് കൊള്ളയടിക്കുന്നതും നവോത്ഥാനം! അങ്ങനെ തന്നെ ചെയ്യണം ! അതാണ് നമ്മുടെ പാരമ്പര്യം! അണികളെ പറഞ്ഞ് പറ്റിക്കണം! നവോത്ഥാന കാലത്ത് ഈ അന്തർധാരയ്ക്ക് അണികളുടെ അണ്ണാക്കിലടി എന്നും പറയും !
പൊതു വിദ്യാഭ്യാസ സ്ഥാപനത്തിൽ കുട്ടികളെ പഠിപ്പിക്കണമെന്ന് പറഞ്ഞു പടം വെച്ച് കലണ്ടറടിച്ച മഹാൻ സ്വന്തം മകനെ സ്വാശ്രയ സ്ഥാപനത്തിൽ വിട്ട് പഠിപ്പിക്കുന്ന മഹത്തായ പ്രസ്ഥാനം. നവോത്ഥാനത്തിന്റെ കുളിര് കോരുന്നു. തൂറാൻ മുട്ടുന്നു. .

പാവപ്പെട്ടവന്റെ മക്കളെ കൊന്ന് രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതും നവോത്ഥാന മാണല്ലോ കുട്ടുകാരെ ? ഈ ആചാരം ലംഘിക്കേണ്ടതല്ലേ സഖാക്കളേ! അതല്ലേ യഥാർത്ഥ നവോത്ഥാനം. …
കയ്യൂർ സഖാക്കൾ ജയിലിൽ കിടക്കുമ്പോൾ ബ്രിട്ടീഷ് കാർക്കൊപ്പം ചേർന്ന് ക്വിറ്റിന്ത്യാ സമരത്തെ ഒറ്റിയ പാരമ്പര്യമുള്ളവരിൽ നിന്ന് ഇനി എന്ത് നവോത്ഥാനം ?
പാവപ്പെട്ടവനെ കൊന്നു തള്ളി അവന്റെ പേരിൽ സ്തൂപമുണ്ടാക്കി അതിൽ പൂവിട്ട് മുദ്രാവാക്യം വിളിക്കുന്ന വിശുദ്ധമായ ആചാരം നീണാൾ വാഴട്ടെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ