ചിലർക്ക് എൻഎസ്എസിനെ എന്തും പറയാം എന്ന് വയ്ക്കരുത് ;സുകുമാരൻനായർ

ചങ്ങനാശേരി: ബാലകൃഷ്ണപിള്ളയിക്ക് മറുപടിയുമായി എന്‍എസ്എസ്. ആചാരസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്‍എസ്എസ് ഉറച്ച്‌നില്‍ക്കുമെന്നും പുറത്തുനിന്നും അകത്തുനിന്നും ഉണ്ടാകുന്ന എതിര്‍പ്പുകളെ നേരിടാന്‍ സംഘടനയ്ക്ക് കരുത്തുണ്ടെന്നും പ്രസ്താവനയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
വനിതാമതിലിനെ പിന്തുണച്ച ബാലകൃഷ്ണപിള്ള ശബരിമല വിഷയത്തില്‍ ബിജെപിയുടെ അയ്യപ്പജ്യോതിയെ പിന്തുണയ്ക്കാനുള്ള എന്‍എസ്എസിന്റെ നിലപാടിനെതിരെയും സമദൂര സിദ്ധാന്തം തിരുത്തിയതിനെതിരെയും ഇന്നലെ എന്‍എസ്എസ് നേതൃത്വത്തിനെ വിമര്‍ശിച്ചിരുന്നു. ഇതിനാണ് ഇന്ന് എന്‍എസ്എസ് നേതൃത്വം മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
സമദൂരത്തില്‍ നിന്നും മാറാന്‍ എന്‍എസ്എസിനും തനിക്കും അവകാശമില്ലെന്ന പ്രതികരണവുമായി ഭരണപക്ഷത്തെ നേതാക്കളും ഇപ്പോള്‍ ചേക്കേറിയ ഒരു നേതാവും രംഗത്ത് വന്നിരിക്കുകയാണ്. അവര്‍ നായന്മാര്‍ കൂടിയായതുകൊണ്ട് എന്‍എസ്എസിനെ എന്തും പറയാമെന്നാണ് വിചാരം. എന്നാല്‍ ഈ പരിപ്പ് എന്‍എസ്എസില്‍ വേകില്ലെന്നും പ്രസ്താവനയില്‍ തുറന്നടിക്കുന്നു.