വിന്‍ഡോസ് 7, 8 എന്നിവയുടെ ഉല്‍പ്പാദനം മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നു

ന്യൂയോര്‍ക്ക്: ലോകത്ത്  ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഉല്‍പാദനം മൈക്രോസോഫ്റ്റ് പൂര്‍ണ്ണമായും അവസാനിപ്പിച്ചു. വില്‍പ്പന നിര്‍ത്തുന്നതോടെ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഇനി റീട്ടെയിലര്‍മാര്‍ക്ക് ഷിപ്പിംഗ് ചെയ്യില്ല.

കൂടാതെ ഒറിജിനല്‍ എക്യൂപ്‌മെന്റ് മാന്യുഫാക്‌ച്ചേര്‍സ് (ഒഇഎം)മാരും ഇത് വില്‍ക്കില്ലെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ലോകത്ത് ഏറ്റവും വെറുക്കപ്പെട്ട ഒ.എസുകളാണ് ഇവയെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

2009ലാണ് വിന്‍ഡോസ് 7 ഇറക്കിയത്. പിന്നീട് നാല് കൊല്ലം കഴിഞ്ഞാണ് വിന്‍ഡോസ് 8 ഉം, വിന്‍ഡോസ് 8.1 ഉം ഇറക്കിയത്. വില്‍പ്പന നിര്‍ത്തുമെങ്കിലും വിന്‍ഡോസ് 7ന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് 2020 വരേയും, വിന്‍ഡോസ് 8ന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് 2023 വരേയും ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ