ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ദേശീയ കോര്‍ഡിനേറ്ററായി ലീല മാരേട്ടിനെ നിയമിച്ചു

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ദേശീയ കോര്‍ഡിനേറ്ററായി ലീല മാരേട്ടിനെ നിയമിച്ചതായി മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാനും ദേശീയ പ്രസിഡന്റുമായ മൊഹീന്ദര്‍ സിംഗും, ഓവര്‍സീസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാമും അറിയിച്ചു.

കഴിഞ്ഞ 35 വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളി സമൂഹത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ലീല മാരേട്ട് എന്തുകൊണ്ടും ഈ പദവിക്ക് യോജ്യോയാണെന്നു മൊഹീന്ദര്‍ സിംഗ് എടുത്തുപറഞ്ഞു. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ജ്, ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍, ഫൊക്കാന എന്നീ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ച് അങ്ങേയറ്റം ജനസമ്പര്‍ക്കമുള്ള വ്യക്തി എന്ന നിലയില്‍ കോര്‍ഡിനേറ്റര്‍ ആയുള്ള നിയമനം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന് അങ്ങേയറ്റം മുതല്‍ക്കൂട്ടാണെന്നു വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം അഭിപ്രായപ്പെട്ടു.

2007-ല്‍ അന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ മഹാ സമ്മേളനം സംഘടിപ്പിച്ചപ്പോള്‍ ലീല മാരേട്ട് വന്‍ ജനാവലിയെ സംഘടിപ്പിച്ചതില്‍ വലിയ പങ്കുവഹിച്ച കാര്യം മൊഹീന്ദര്‍ സിംഗ് ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഹീല്‍ട്ടണ്‍ കോണ്‍ഫറന്‍സില്‍ ചെയര്‍മാന്‍ സാം പിട്രോഡയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ വലിയ പാരമ്പര്യമുള്ള വ്യക്തി എന്ന നിലയ്ക്ക് ഈ പദവി ലാല മാരേട്ടിന് അനുയോജ്യമാണെന്നു മൊഹീന്ദര്‍ സിംഗ് ഊന്നിപ്പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ