പോപ്പിന്റെ വാറോലയ്ക്ക് പുല്ലുവില

റോയ് മാത്യു
കത്തോലിക്ക സഭയിലെ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയാവരെ നേരിൽ കണ്ട് വിവര ശേഖരണം നടത്തണമെന്ന പോപ്പ് ഫ്രാൻസിസിന്റെ നിർദ്ദേശത്തിന് പുല്ലുവില. വൈദികരുടെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഓരോ രാജ്യത്തേയും ബിഷപ്പുമാരുടെ സംഘത്തിന്റെ തലവന്മാരുടെ യോഗം അടുത്ത മാസം 21 മുതൽ 24 വരെ വത്തിക്കാനിൽ നടക്കാനിരിക്കയാണ് .
ലോകവ്യാപകമായി കുട്ടികളും സ്ത്രീകളും, കന്യാസ്ത്രികളും കത്തോലിക്കാ പുരോഹിതരുടെയും ബിഷപ്പുമാരുടേയും പീഡനത്തിന് ഇരയാവുന്നത് പതിവായ സാഹചര്യത്തിലാണ് പോപ്പ് ഇത്തരമൊരു യോഗം വിളിച്ചു ചേർക്കുന്നത്. അതാത് രാജ്യങ്ങളിലെ
ബിഷപ്പുമാരുടെ സംഘത്തലവൻ തന്നെ ഇരകളെ നേരിൽ കണ്ട് വിവര ശേഖരണം നടത്തണമെന്നായിരുന്നു പോപ്പിന്റെ നിർദ്ദേശം
പക്ഷേ, കേരളത്തിൽ നാളിത് വരെ പാതിരി മാരുടെ പീഡനത്തിന് ഇരയായ ഒരാളെപ്പോലും മെത്രാൻ സംഘത്തിൽ പ്പെട്ടവർ നേരിൽ കണ്ട് വിവരശേഖരണം നടത്തിയിട്ടില്ലെന്ന് ബിഷപ്പ് ഫ്രാങ്കോ യു ടെ പീഡനത്തിനെതിരെ സമരം നയിച്ച സിസ്റ്റർ അനുപമ പറയുന്നു. ന്യൂ ഇന്ത്യൻ എക്സ് പ്രസ് ലേഖകൻ അരുൺ ലക്ഷ്മണാണ് ഇക്കാര്യം പുറത്ത് കൊണ്ടുവന്നത്.
ഇരകളുടെ പരാതി കിട്ടിയാൽ മാത്രമേ അതേക്കുറിച്ച് അന്വേഷിക്കുവെന്നാണ് ഭാരതീയ കത്തോലിക്കാ മെത്രാൻ സമിതി വൈസ് പ്രസിഡണ്ട് ജോഷ്യാ മാർ ഇഗ്നാത്തിയോസിന്റെ നിലപാട്.
നല്ല ബെസ്റ്റ് മെത്രാൻ –
കോഴിയെ നോക്കാൻ കുറുക്കനെ ഏല്പിച്ച അവസ്ഥയാണ്. വെളള_ ചുവപ്പു നൈറ്റിയിട്ട
പെണ്ണുപിടിയന്മാർക്കും പിള്ളേരെ പിടുത്തക്കാർക്കും കവചം ഒരുക്കി നിൽക്കയാണ് കേരളത്തിലെ മെത്രാന്മാരും കത്തോലിക്കാ സഭയും:
സഭയിലെ കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിച്ച ലൂസി സിസ്റ്ററിനെ കുരിശിൽ തറയ്ക്കാൻ അവർ അംഗമായ ക്ലാരിസ്റ്റ് സന്യാസി സമൂഹം തയ്യാറെടുക്കുന്ന വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ കുട്ടികളേയും സഹോദരിമാരെയും രക്ഷിക്കാൻ മെത്രാന്മാരുണ്ടാവില്ലെന്ന് കുഞ്ഞാടുകൾ തിരിച്ചറിഞ്ഞാൽ കൊള്ളാം

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ