വിശ്വാസികൾക്ക് തുണ്ടു പടം വിടുന്ന ബിഷപ്പ്

നമ്മുടെ ഫ്രാങ്കോയ്ക്ക് അങ്ങ് അർജൻറീനയിൽ ഒരു നേരനിയൻ – സെമിനാരിയിൽ പഠിക്കുന്ന പിള്ളേർക്കും വിശ്വാസികൾക്കും തന്റെ തുണിയില്ലാത്ത സെൽഫിതുണ്ട് പടങ്ങൾ അയച്ചുകൊടുത്ത ബിഷപ്പിനെ ഒടുവിൽ പിടികൂടി. കക്ഷി അർജന്റീനിയക്കാരനാണ് – സർവോപരി പോപ്പ് ഫ്രാൻസിന്റെ അടുപ്പക്കാരനും .2015- 17 കാലഘട്ടത്തിൽ 54 കാരനായ ഗുസ്താവോ സാഞ്ചസ്തായുടെ കലാപരിപാടികളെക്കുറിച്ച് പോപ്പിന് കൃത്യമായ റിപ്പോർട്ടുകളും പരാതികളും ലഭിച്ചിട്ടും ഫ്രാൻസിസ് പാപ്പ നടപടി യെടുത്തില്ലെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ വൈദികരുടെ വർദ്ധിച്ചു വരുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി മാത്രം അടുത്ത മാസം 21 മുതൽ 23 വരെ എല്ലാ രാജ്യത്തേയും മെത്രാൻ സമിതി തലവന്മാരുടെ പ്രത്യേക സമ്മേളനം കൂടാനിരിക്കെയാണ് പോപ്പിന്റെ അടുപ്പക്കാരനായ ബിഷപ്പിന്റെ നഗ്നതാ പ്രദർശനത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സാണ് (AP) യാണ് ഈ വാർത്ത പുറത്ത് വിട്ടത്.

സാഞ്ചസ്തായെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടും അതൊന്നും പരിഗണിക്കാതെ പോപ്പ് പൂഴ്ത്തി വെച്ചിരിക്കയായിരുന്നുവെന്നാണ് ആരോപണം. – ഇയാളെ വത്തിക്കാനിലെ സുപ്രധാന തസ്തികയിൽ നിയമിച്ചിരിക്കയായിരുന്നു. അടുപ്പക്കാരെ സംരക്ഷിക്കാൻ പോപ്പ് ഫ്രാൻസിസ് ഏതറ്റം വരെയും പോകുമെന്ന വാദത്തിന് ബലം കൂട്ടുന്ന ആരോപണ മാണിത്. ലൈംഗിക പീഡന ആരോപണങ്ങൾക്ക് വിധേയരായ അമേരിക്കൻ ആർച്ച് ബിഷപ്പ് തിയോഡർ മക്കാറിക്, ഓസ്ട്രേലിയൻ ആർച്ച് ബിഷപ് ജോർജ് പെൽ തുടങ്ങിയ വരെ രക്ഷിക്കാൻ പോപ്പ് ഫ്രാൻസിസ് പതിനെട്ടടവും പയറ്റിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.

2013 ൽ പോപ്പായതിനു ശേഷം ഫ്രാസിസ് പാപ്പ അർജന്റീനിയയിൽ നിയമിച്ച ആദ്യ ബിഷപ്പായിരുന്നു സാഞ്ചസ്ത. പോപ്പ് ആവുന്ന തിനു മുമ്പേ അർജന്റീനിയൻ മെത്രാൻ സമിതി അധ്യക്ഷനായിരുന്ന കാലത്ത് സമിതിയുടെ അണ്ടർ സെക്രട്ടറിയായിരുന്നു സാഞ്ചസ്ത . ഈ അടുപ്പത്തിന്റെ പേരിലാണ് സാഞ്ചസ്തയെ ബിഷപ്പായി നിയമിച്ചത്. പോപ്പ് ഫ്രാൻസിസിന്റെ ആത്മീയ പുത്രൻ എന്നാണ് സാഞ്ചസ്ത അറിയപ്പെട്ടിരുന്നത്.
അർജന്റീനിയയായിൽ സാഞ്ചസ്തക്കെതിരെ complaint ഉയർന്ന പ്പോൾ ഇരുചെവി അറിയാതെ പോപ്പ് ഇയാളെ വത്തിക്കാനിൽ ധനകാര്യ ഇടപാടുകളുടെ ചുമതലക്കാരനായി നിയമിച്ചു. ശിങ്കിടികളെ സംരക്ഷിക്കാൻ ഫ്രാൻസിസ് മാർപാപ്പ ഏത് നികൃഷ്ട മാർഗവും ഉപയോഗിക്കുമെന്ന് പരക്കെ ആക്ഷേപങ്ങൾ ഉയരുന്നതിനിടയിലാണ് സാഞ്ചസ്തയുടെ നിയമനവും സംരക്ഷണവും വാർത്തയായത്. കള്ളന് കഞ്ഞി വെക്കുന്ന അവസ്ഥ.. കുറച്ചു കൂടി തെളിച്ചു പറഞ്ഞാൽ ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ