നവകേരള നിർമ്മാണം നിലയില്ലാ കയത്തിൽത്തന്നെ

റോയ് മാത്യു
നവകേരള നിർമ്മാണമൊക്കെ പെരുവഴിയിലായെന്ന് നാട്ടുകാരൊക്കെ പറഞ്ഞു തുടങ്ങി. പ്രശസ്ത പത്രാധിപരും സാമ്പത്തിക ലേഖകനുമായ എം കെ ദാസിന്റെ ലേഖനം ഇന്നത്തെ ഡെക്കാൻ ക്രോണിക്കിളിലുണ്ട്. . കാക്കത്തൊള്ളായിരം കമ്മറ്റികളുണ്ടാക്കി വെറുതെ ചായ കുടിച്ച് പിരിയുന്ന അവസ്ഥയാണ് നവകേരള നിർമ്മിതി. സർക്കാരിന്റെ എല്ലാ ശ്രദ്ധയും ശബരിമലയിൽ യുവതികളെ കേറ്റുക എന്ന ഏക അജണ്ടയിലേക്ക് മാറിയപ്പോൾ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതി എങ്ങുമെത്താതെ പോകയാണ്.
Crucially, what finally decides the fate of the grandiose plan envisioned for Kerala is how well and timely it is implemented. On this, a clear picture is yet to emerge. As mentioned earlier, there is a maze of committees, some advisory while others empowered, whatever that means, besides, of course, the RKI, which would be guided by an advisory committee headed by the Chief Minister and consisting of the opposition leader, ministers, top officials and representatives of industry and other sectors.

Yet, it is not clear where exactly the buck starts and where it stops. In this puzzling network will the existing advisory council headed by the Chief Minister and consisting of four cabinet ministers, five department secretaries and experts of proven calibre (K.M. Chandrasekhar, former Central Cabinet Secretary, T.K.A Nair, well known bureaucrat, Dr. K.P. Kannan, eminent development economist, and Dr. Suresh, well known expert in building technology) fit in? (Interestingly, the Council which filters all proposals is supposed to meet once in a fortnight hasn’t met in the last two and half months).

Evidently, the PDNA report has strongly favoured an independent agency to manage the recovery and reconstruction process. It has also listed the experience of countries that benefited with such arrangement when faced with crisis of similar nature. None of this seems to have impressed the ruling dispensation.

വളരെ നിരാശയോടെയാണ് എം കെ ദാസ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

ഇതൊക്കെ ത്തന്നെയാണ് തലയ്ക്കത്ത് ആൾ താമസമുള്ള ആൾക്കാർ സർക്കാരിനോട് കഴിഞ്ഞ ആറേഴ് മാസമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. വെറുതെ നാടക ഡയലോഗുകളും ഗോഗോ വിളികളുമല്ലാതെ ഒന്നും നടക്കുന്നില്ല –
പ്രളയ ബാധിത പ്രദേശങ്ങളിലെ വികസന പ്രക്രിയകളത്രയും ഇഴഞ്ഞും വലിഞ്ഞും നീങ്ങുകയാണ്. –
ഐ എ എസ് ഐപിഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ കൂടുതൽ ആനുകൂല്യങ്ങൾ അനുവദിക്കുകയും അവരുടെ ഭാര്യമാർക്ക് ചന്തയിൽ പോയി നെയ്മീൻ മേടിക്കാനും പട്ടിയെ കുളിപ്പിക്കാനും മറ്റും മൂന്നും നാലും ഹോം ഗാർഡുമാരെ നിയമിക്കാൻ മന്ത്രിസഭാ യോഗം ചേരുമ്പോൾ വെള്ളത്തിൽ പ്പെട്ടു പോയവരെ കുറിച്ച് ആർക്കും ചിന്തയില്ല.. ധൂർത്തിന്റെ ഒരു ഭാഹരണം കാണുക.
നിലവിൽ സംസ്ഥാനത്ത്

IAS – 156
IPS 109
Forest service 72
ഇങ്ങനെ ഈ – 297 ഉദ്യോഗസ്ഥരുടെ വീട്ടിലെ പണിക്കാണ് പ്രതിമാസം 21000 രൂപ ശമ്പളം മേടിക്കുന്ന മൂന്ന് ഹോം ഗാർഡുമാരെ നിയമിച്ചു കൊടുക്കുന്നത്. ഇതിനും പുറമെ 40000 മേൽ പ്രതിമാസ ശമ്പള മുള്ള രണ്ട് പോലീസുകാരെയും നിയമിക്കുന്നു. കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈ കൊണ്ടത്.
ഇതൊക്കെ യാണ് നവകേരള നിർമ്മാണത്തിലെ പുത്തൻ കാൽ വെയ്പ്പുകൾ.

ഇനി ഒരു മാസം കൂടി കഴിഞ്ഞാൽ പൊതു തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം. വരും. പിന്നെ രണ്ട് മുന്ന് മാസം ഒന്നും നടക്കുല – പ്രളയത്തിൽ പെട്ടവർക്കും നാടിനും ഉടനെയൊന്നും ഒരു മോചനവും ഉണ്ടാവില്ലെന്നുറപ്പ്.