സാക്ഷി സംരക്ഷണ സ്കീം 2018 ; കന്യാസ്ത്രീകൾക്ക് ലഭ്യമാക്കണം 

റോയ് മാത്യു
സുപ്രീം കോടതി 05/12/2018 ൽ അംഗീകരിച്ച Witness Protection Scheme 2018 പ്രകാരം ബിഷപ്പ് ഫ്രാങ്കോ കേസിലെ സാക്ഷികളായ കുറവിലങ്ങാട് മoത്തിലെ കന്യാസ്ത്രീകൾക്ക് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരിന് ബാദ്ധ്യത ഇല്ലേ?
നിയമ പരിജ്ഞാനമുള്ളവർ ഈ പുതിയ സ്‌കീമിനെക്കുറിച്ച് വിശദീകരിച്ചാൽ നന്നായിരുന്നു.

എല്ലാ അർത്ഥത്തിലും ജീവന് ഭീഷണി നേരിടുന്ന നാല് കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്നതോടെ അവർക്ക് ഭീഷണി വർദ്ധിക്കാനാണ് സാധ്യത. ഈ സാധ്യത മനസിലാക്കി Threat Analysis Report നൽകാൻ പോലീസിന് ബാധ്യത ഉണ്ടല്ലോ?

സംരക്ഷണം ആവശ്യപ്പെട്ട് കേസിലെ സാക്ഷികൾ അതാത് ജില്ലകളിലെ കോംപീറ്റന്റ് അതോരിറ്റി ക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകിയാൽ സംരക്ഷണം ലഭ്യമാക്കണമെന്നാണ് ചട്ടം അനുശാസിക്കുന്നത്. (ഈ സ്കീം നോട്ടിഫൈ ചെയ്തോ എന്നറിയില്ല.)

ഇത്തരം വിഷയങ്ങളെക്കുറിച്ച് വിശദമാക്കിയാൽ നന്നായിരുന്നു. മാധ്യമ പ്രവർത്തകർ ഈ സ്കീമിനെ കുറിച്ച് വിശദമായ റിപ്പോര്ട്ട എഴുതാൻ ശ്രമിക്കണം. ബിഷപ്പ് ഫ്രാങ്കോയും സർവ്വ ശക്തരായ കത്തോലിക്കാ സഭയും പതിവ് പോലെ കേസ് അട്ടിമറിക്കുന്നതിനെതിരെ ജന രോഷം ഉയരണം.നിയമ പരിരക്ഷ ആ കന്യാസ്ത്രീകൾക്ക് ലഭ്യമാക്കാൻ പൊതു സമൂഹം ഉണരണം