ആൾദൈവങ്ങളെ എതിർക്കാൻ രാഷ്ട്രീയം മാന്യമായ ഭാഷയിൽ പറയുക

ഒരു വ്യക്തിയെ രാഷ്ട്രീയമയി എതിർക്കാൻ ജാതി, മതം, നിറം, ഭാഷ, കുലത്തൊഴിൽ ഒക്കെ എടുത്തു പ്രയോഗിക്കുന്നത് പിതൃ ശൂന്യത മാത്രമല്ല, അമ്മയ്ക്കു പോലും പേരുദോഷം ഉണ്ടാക്കലാണ്.

അത് പിണറായി വിജയനെ ചെത്തുകാരൻ,ചോകോ….. മോൻ, കരുണാകരനെ ചെണ്ട കൊട്ടി ആക്കുമ്പോളും അമൃതാനന്ദ മയി എന്ന ആൾദൈവത്തെ മീൻ പെറുക്കി നടന്ന കടപ്പുറം സുധാമണി ആക്കുമ്പോളും ഒരു പോലെയാണ്.

സന്ദീപാനന്ദ ഗിരി എന്ന സ്വാമിക്കും സ്വാമി വിവേകാനന്ദനും ഒക്കെ പൂർവാശ്രമം എന്ന് അവർ അവകാശപെടുന്ന ജീവിതത്തിൽ വേറെ പേരുകൾ ഉണ്ടായിരുന്നു. അത് പോലെ അമൃതാനന്ദ മയിയുടെ സുധാമണി എന്ന പേര് ഉണ്ടായിരുന്നു. ഇപ്പോൾ എടുത്തു പ്രയോഗിക്കുന്നത്തും ആക്ഷേപിക്കുന്നതും രാഷ്ട്രീയ പ്രവർത്തനം അല്ല, വെറും ചെറ്റത്തരമാണ്.

പണ്ട് ഇ.എം.എസ് നെ വിക്കൻ നമ്പൂരി ബബ്ബ ബബ്ബ എന്ന് കേരളാ കോൺഗ്രസുകാർ വിളിക്കുമായിരുന്നു. ബൗദ്ധികമായി എതിർക്കാൻ പറ്റാത്ത സമയത്ത് ശാരീരികമായ അവസ്ഥയിൽ കുറ്റം കാണൽ തെളിച്ചു പറഞ്ഞാൽ മുറിയടച്ചു സ്വയം തുണിപൊക്കി കാണിക്കലാണ്.

വേറൊരു കാര്യം മാർ പാക്കമിയോസ്, ഒസ്താത്തിയോസ്, ക്ലിമീസ് ഇതൊന്നും എന്തായാലും മലയാളം പേരുകൾ അല്ല. അവർ സന്യാസം സ്വീകരിച്ച ശേഷം ഉള്ള പേരുകളാണ്. അത് അഭിവന്ദ്യ ചേർത്ത് പറയുന്നവർ അമൃതാനന്ദ മയിയെ വിമർശിക്കാൻ കടപ്പുറം സുധാമണി എന്ന് എന്തിനു വിളിക്കണം.

അത് കൊണ്ട് കേരളത്തിൽ ഹൈന്ദവ ഭീകരത കൊണ്ടുവരാൻ ശ്രമിക്കുന്ന ആൾദൈവങ്ങളെ എതിർക്കാൻ രാഷ്ട്രീയം മാന്യമായ ഭാഷയിൽ പറയുക. അല്ലാതെ ട്രിവിയൽ body shaming നടത്തുകയല്ല വേണ്ടത്.

ബൈജു സ്വാമി

ഫേസ്‌ബുക്ക് കുറിപ്പുകൾ