ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തനിക്ക് വ്യക്തിപരമായി താല്‍പ്പര്യമില്ലെന്ന് കണ്ണന്താനം

പത്തനംതിട്ട: തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തനിക്ക് വ്യക്തിപരമായി താല്‍പ്പര്യമില്ലെന്നാണ് കണ്ണന്താനം പറഞ്ഞത്.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും പത്തനംതിട്ട വിജയസാധ്യത ഉള്ള മണ്ഡലമാണെന്നും തന്റെ അയല്‍ നാടായതിനാല്‍, താന്‍ പത്തനംതിട്ടയില്‍ എപ്പോഴും ഉണ്ടാകുമെന്നും കണ്ണന്താനം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ