തിരഞ്ഞെടുപ്പ് വരുന്നു. കത്തോലിക്കാ സഭ പതിവ് മദ്യ നമ്പരുമായി ..

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് കേരളത്തിലെ കത്തോലിക്കാ മെത്രാൻ സമിതിക്ക് മദ്യത്തെക്കുറിച്ച് വെളിപാടുണ്ടാകുന്നത്. കഴിഞ്ഞ രണ്ടരക്കൊല്ലം മദ്യ ഉപഭോഗത്തെക്കുറിച്ചോ, മദ്യവില്‌പനയെക്കുറിച്ചോ മിണ്ടാതെ നടന്ന മെത്രാന്മാര് ഇത്തവണ ഇടത് പക്ഷ സർക്കാരിനെതിരെ ഇടയലേഖനവുമായി രംഗത്ത് ഇറങ്ങിയിരിക്കയാണ്. അടുത്ത മാസം 10ന് മദ്യ വിരുദ്ധ ഞായറായി ആചരിക്കുന്നതിന്റെ ഭാഗമായി പള്ളികളിൽ വായിക്കുന്ന സർക്കുലറിലാണ് മദ്യ ഉപയോഗത്തിനെതിരെ സഭ നിലപാട് വ്യക്തമാക്കുന്നത്. സംസ്ഥാന സർക്കാർ പ്രകടന പത്രികയിൽ മദ്യലഭ്യത കുറയ്ക്കാനായി സ്വീകരിക്കുമെന്ന് പറഞ്ഞ കാര്യങ്ങളൊന്നും നടപ്പിലാക്കിയില്ലെന്നു മൊക്കെ ഒഴുക്കൻ മട്ടിൽ ചില ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
മദ്യ ഉപയോഗം കുറക്കേണ്ട ബാധ്യത സർക്കാരിന്റേത് മാത്രമാണെന്ന് പതിവ് പല്ലവി ഉയർത്തുകയാണിവിടെ. പ്രതിപക്ഷത്തിനേയും ഇണക്കത്തിൽ ഒരു കൊട്ടു കൊടുത്തിട്ടുണ്ട്.
മദ്യ ക്കച്ചവടക്കാരും ഉല്പാദകരുമായ കത്തോലിക്കരെക്കുറിച്ച് മെത്രാന്മാർ മിണ്ടുന്നില്ല. കാരണം അവരുടെ സംഭാവനകൾ വാങ്ങുന്നതിൽ മെത്രാന്മാർക്ക് പ്രത്യേകിച്ച് അലർജി ഒന്നുമില്ല. മദ്യ വിതരണക്കാരും ഉല്പാദകരുമായ കത്തോലിക്കരോടു വിശ്വാസികൾ എന്ത് നിലപാട് സ്വീകരിക്കണമെന്നും പറയുന്നില്ല
പിണറായി സർക്കാരിന്റെ മദ്യനയത്തിന് എന്താണ് കുഴപ്പമെന്നൊന്നും കെസിബിസി പറയുന്നില്ല.
ഇടത് സർക്കാരിന്റെ മദ്യനയത്തിന് കിട്ടിയ ജനപിന്തുണയെക്കുറിച്ചും സർക്കുലറിൽ മിണ്ടാട്ടമില്ല. –
രണ്ടായിരം കൊല്ലമായി മെത്രാന്മാർ ഇമ്മാതിരി തളള് നടത്തിയിട്ടും വിശ്വാസികൾ കേൾക്കാത്തതിന് സർക്കാരുകളെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം?അന്താരാഷ്ട്ര തലത്തിൽ സഭയ്ക്ക് മദ്യത്തിന്റെ കാര്യത്തിൽ ഇത്തരമൊരു നിലപാട് ഇല്ലാതിരിക്കെ ഈ പോഴന്മാർ എന്തിനാണ് ഇവിടെ മാത്രം ഇത് പറയുന്നത്.
വൈദികരുടെബാലപീഡനം, കന്യാസ്ത്രീകളുടെ മേലുള്ള ബലാൽ സംഗം, വിശ്വാസികളുടെ വിയർപ്പിലുണ്ടാക്കിയ സ്വത്തുക്കളുടെ ദുർവിനിയോഗം തുടങ്ങിയ കാര്യങ്ങളിലൊന്നും യാതൊരു നിലപാടുമില്ലാത്ത സഭ എന്തിനാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മദ്യ ഉപഭോഗത്തെക്കുറിച്ച് വേവലാതിപ്പെടുന്നത് .
ഇതൊക്കെ അപ്പച്ചന്റെ പതിവ് നമ്പരായി കണ്ടാൽ മതി.
ഇതിന്റെ പേരിൽ കത്തോലിക്ക രായ പാവം ബാറുടമകൾക്ക് ഇച്ചിരി കാശ് ചെലവാകുമെന്നുറപ്പാണ് – മെത്രാന്മാർക്ക് കൈ മുത്ത് കൊടുത്താൽ തീരുന്ന ഒരു ചിന്ന പാപമാണെന്നാണ് ബാറുകാര് പറയുന്നത്. എല്ലാ പാപവും കാശ് കൊടുത്താ തീരുമെന്നാണല്ലോ സഭയുടെ പ്രമാണം –