ആദിവാസി പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച കേസ്; ഒ.എം. ജോര്‍ജ്ജ് കീഴടങ്ങി

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഒ.എം. ജോര്‍ജ്ജ് കീഴടങ്ങി.

മാനന്തവാടി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പിക്കു മുമ്പാകെയാണ് ഇയാള്‍ ഹാജരായിരിക്കുന്നത്. ഒന്നരവര്‍ഷമായി ജോര്‍ജ്ജ് പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുകയാണെന്നാണ് പരാതി.വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചും മറ്റുമാണു പീഡിപ്പിച്ചത്. ഒരാഴ്ച മുമ്പ് കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോക്‌സോ പ്രകാരം ബത്തേരി പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് ജോര്‍ജ്ജ് ഒളിവില്‍ പോയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ